ലക്ഷദ്വിപിൻ്റെ ഏറ്റവും വലിയ യാത്രാ കപ്പലായ MV Kavarathi യാത്രാ മദ്ധ്യേ ഇൻഞ്ചിനിൽ തീ പടർന്ന് അപകടത്തിൽ പെട്ടതായി ലക്ഷദ്വീപ് തുറമുഖ വകുപ്പ് സ്ഥിതികരിച്ചു. അന്ത്രോത്ത് ദ്വീപിലെക്ക് യാത്ര തിരിച്ച കപ്പൽ നിലവിൽ കവരത്തി ദ്വീപിൽ നിന്നും 29 നോട്ടിക്കൽ മൈൽ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
രക്ഷാപ്രവർത്തനത്തിനായി ലക്ഷദ്വിപിൻ്റെ മറ്റൊരു യാത്രാ കപ്പലായ MV Coral, ചരക്ക് കപ്പലായ Sagar youvaraj കൂടാതെ Coast guard ൻ്റെ ഒരു കപ്പലും സംഭവസ്ഥലത്തേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. ഏകദേശം 5.40 ഓടെ ഈ കപ്പലുകൾ MV Kavarathi യുടെ അടുത്തെത്തുമെന്നാണ് അനുമാനിക്കുന്നത്.
നിലവിൽ അപകട നില നിയന്ത്രണ വിധയമായതായി തുറമുഖ വകുപ്പ് വ്യക്തമാക്കുന്നു. 624 യാത്രികരും 85 ജീവനക്കാരുമാണ് കപ്പലിലുള്ളത്.
മുൻകരുതലിൻ്റെ ഭാഗമായി കപ്പലിൻ്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണെന്നും സംഭവസ്ഥലത്ത് നിന്നും MV Kavarathi കപ്പലിനെ കെട്ടിവലിച്ചുകൊണ്ട് അന്ത്രോത്ത് ദ്വീപിലെക്കെത്തിക്കുകയും തുടർന്ന് കൊച്ചി തുറമുഖത്തെക്കെത്തിക്കുവാനുള്ള ശ്രമങ്ങളാണ് തുടരുകയന്നും ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു.