ഡൽഹി : ഇന്തോനേഷ്യ സർക്കാർ മുന്നോട്ട് വച്ച ആവശ്യകതയെ അടിസ്ഥാനമാക്കി 10 ദ്രവ മെഡിക്കൽ ഓക്സിജൻ (എൽഎംഒ) കണ്ടെയ്നറുകൾ എത്തിക്കുന്നതിന് വേണ്ടി ഐഎൻഎസ് ഐരാവത് ഓഗസ്റ്റ് 24 ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിലുള്ള തൻജംഗ് പ്രിയോക് പോർട്ടിൽ എത്തി.
ജക്കാർത്തയിലെ ദൗത്യം പൂർത്തിയാകുമ്പോൾ, മിഷൻ സാഗറിന്റെ ഭാഗമായി, ഐഎൻഎസ് ഐരാവത് ഈ മേഖലയിലെ മറ്റ് സൗഹൃദ രാജ്യങ്ങൾക്ക് മെഡിക്കൽസഹായം എത്തിക്കുന്നത് തുടരുന്നതാണ്.
കഴിഞ്ഞകാലത്ത് ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം നടത്തിയിട്ടുള്ള വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഐഎൻഎസ് ഐരാവത്. മുൻപ് ഇതേ കപ്പൽ , 2021 ജൂലൈ 24 ന് ഇന്തോനേഷ്യയിലേക്ക് 05 LMO കണ്ടെയ്നറുകളും (100 MT) 300 ഓക്സിജൻ കോൺസെൻട്രേറ്ററുകളും വൈദ്യസഹായമായി കൈമാറിയിരുന്നു.