വിമുക്ത ഭടന്മാരുടെ പെൺമക്കൾക്ക് വിവാഹ സമ്മാനം/ഗ്രാൻഡ് പദ്ധതി

Share

ഒരു പൂർവ സൈനികന്റെ മകൾക്ക്, അതായത് ആദ്യത്തെ രണ്ട് പെൺമക്കൾക്ക് കിട്ടുന്നതാണ് മാര്യേജ് ഗ്രാൻഡ്/ വിവാഹ സമ്മാനം. വിവാഹത്തിന് Rs. 50,000/- ആണ് മാര്യേജ് ഗ്രാന്റ് ആയി ലഭിക്കുക. JCO റാങ്കിൽ വിരിച്ചവരുടെ മക്കൾക്ക് Rs. 25,000/- രൂപയും ലഭിക്കും.

ശിപായി മുതൽ ഹവിൽദാർ വരെയുള്ള ആളുകളുടെ മകളുടെ വിവാഹം കഴിഞ്ഞാൽ KSB (കേന്ദ്രീയ സൈനിക് ബോർഡ്) സൈറ്റിൽ ഓൺലൈൻ ആയിട്ട് മാര്യേജ് ഗ്രാൻഡിനായി അപേക്ഷിക്കാം. അതും കല്യാണം കഴിഞ്ഞ് 180 ദിവസത്തിനുള്ളിൽ നമ്മൾ അപേക്ഷിക്കണം.

അതിൽ ഓപ്പൺ ചെയ്തിട്ട് കെഎസ്ബിയിൽ നമ്മൾ ഈ ജിമെയിൽ ഒരു അക്കൗണ്ട് തുടങ്ങുന്ന പോലെ തന്നെ കെഎസ്ബിയുടെ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്തതിനു ശേഷം ഓൺലൈനായി അപ്ലൈ ചെയ്യുക. അതിൽ മാരേജ് ഗ്രാൻഡിന് അപേക്ഷിക്കാം. അതിൽ നമ്പർ, റാങ്ക്, നെയിം, ലേറ്റസ്റ്റ് ബേസിക് പേ, ബാങ്ക് അക്കൗണ്ട്, ഐ എഫ് സി കോഡ്, പിന്നെ കുട്ടിയുടെ പേര്, വയസ്സ് എന്നിവ അപ്‌ലോഡ് ചെയ്യാനുണ്ട് അതിന് ഡിസ്ചാർജ് ബുക്കിന്റെ ഫുൾ പേജ് വേണ്ടിവരും മാരേജ് സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ ഫ്രണ്ട് പേജ്, ആധാർ കാർഡ്, പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡിൽ (DoB മുഴുവൻ രേഖപ്പെടുത്തിയതായിരിക്കണം), ഓൺലൈനായി സബ്മിറ്റ് ചെയ്യുക.

വെബ്‌സൈറ്റ് : www.service online.gov