വേനൽ മഴ; അപകടകാരികളായി ഇടിമിന്നൽ

Share

വേനൽ മഴയ്ക്ക് മുന്നോടിയായുള്ള ഇടിമിന്നൽ അപകടകാരികൾ ആണ്. മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം ഉണ്ടാക്കുന്നു. കനത്ത ഇടിമിന്നലും വേനൽ മഴയും കാറ്റും വ്യാപകമായതോടെ മരങ്ങൾ വീണും വൈദ്യുതിക്കമ്പികളും പോസ്റ്റും പൊട്ടിവീണ് അപകടങ്ങൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്.

🗲 ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

🗲 മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

🗲 ഒരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങരുത്.

🗲 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

🗲 ജനലുകളും വാതിലുകളും അടച്ചിടുക.

🗲 ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും
ഒഴിവാക്കുക.

🗲 ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

🗲 ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

🗲 കഴിയുന്നത്രയും വീടിന്റെ ഭിത്തിയിലോ തറയിലോ നേരിട്ട് സ്പർശിക്കാതിരിക്കുക.

🗲 ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

🗲 വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

🗲 വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

🗲 ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

🗲 ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

🗲 ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം.

🗲 വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

🗲 വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. തുറസ്സായ സ്ഥലത്ത് കെട്ടിയവയെ ഇടിമിന്നലുള്ളപ്പോ മാറ്റിക്കെട്ടാനായി പുറത്തിറങ്ങരുത്.

🗲 വാഹനങ്ങളിലുളളവര്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ ലഭിക്കാത്തപക്ഷം വാഹനത്തിനുളളില്‍ തന്നെ ഇരിക്കണം.

🗲 തുറസായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍മുട്ടുകള്‍ക്കിടയില്‍ ഒതുക്കി ഉരുണ്ട രൂപത്തില്‍ ഇരിക്കുക. തറയില്‍ കിടക്കരുത്.

🗲 മിന്നല്‍ ദൃശ്യമാകുന്നില്ലെങ്കില്‍പോലും ആകാശം മേഘാവൃതമാണെങ്കില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുക.

🗲 വൈദ്യുതി സംബന്ധമായാ പരാതികൾക്ക് 1912 അല്ലെങ്കിൽ 0471 2555544 വിളിക്കുക. 9496001912 എന്ന വാട്സാപ്പ് നമ്പർ വഴിയും പരാതിപ്പെടാവുന്നതാണ്.

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാൻ സാധ്യതയുണ്ട് . മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്‌.