പ്രണയിക്കാന്‍ പ്രായം ഒരു പ്രശ്‌നവുമല്ലെന്നാണ് പ്രണയിക്കുന്നവര്‍ ഉറപ്പിച്ച് പറയുന്നത്. ഏത് പ്രായത്തിലുള്ളവര്‍ക്കും പരസ്പരം പ്രണയിക്കാം. ഇപ്പോഴും പ്രണയം തന്റെ ഉള്ളില്‍ മരിയ്ക്കാതെ നില നില്‍ക്കുന്ന ഒരു 85കാരിയാണ് തനിക്കായി പ്രണയിതാവിനെ തേടുന്നത്.
85കാരിയായ ഹാറ്റി റിട്രോജ് എന്ന മുത്തശ്ശിയാണ് 35 വയസ്സിന് താഴെയുള്ള പുരുഷന്മാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പത്രപരസ്യം നല്‍കിയത്. മികച്ച നര്‍ത്തകി കൂടിയായ ഹാറ്റി മുത്തശ്ശി 48 വയസിലാണ് വിവാഹ മോചിതയാകുന്നത്. 1
984ല്‍ തന്റെ കുട്ടികളെ കോളേജില്‍ ചേര്‍ക്കുന്നതിന് വേണ്ടത്ര പരിശ്രമിച്ചിട്ടില്ലെന്ന് തോന്നിയതിനാലാണ് ഭര്‍ത്താവുമായി ഹാറ്റി റിട്രോജ് പിരിഞ്ഞത്. അതിനു ശേഷം, ചെറുപ്പക്കാരായ പുരുഷന്മാരുമായി മാത്രമാണ് ഹാറ്റി ഡേറ്റിംഗ് ചെയ്തിട്ടുള്ളൂ.
മൂന്ന് പേരക്കുട്ടികള്‍ ഉള്ള ഹാറ്റി ഇപ്പോള്‍ ലൈഫ് കോച്ചായും എഴുത്തുകാരിയായുമായാണ് ജോലി ചെയ്യുന്നത്. അമേരിക്കന്‍ ഡേറ്റിംഗ് ആപ്പായ ബംബിളില്‍ അക്കൗണ്ട് തുടങ്ങി ഉടനെ ഒരു ബോയ്ഫ്രണ്ടിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ മുത്തശ്ശി.
” ഞാനിപ്പോള്‍ ആരുമായും ഡേറ്റിംഗിന് പോകാറില്ല. എന്റെ ചില സുഹൃത്തുക്കള്‍ക്ക് ബംബിളിലൂടെ അവര്‍ക്കിഷ്ടപ്പെട്ട ബോയ്ഫ്രണ്ടിനെ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഞാന്‍ വീണ്ടും ഡേറ്റിംഗ് തുടങ്ങാന് പ്ലാന്‍ ചെയ്തിരിക്കുകയാണ്. എനിക്ക് ഇനിയും പ്രണയിക്കാന്‍ കഴിയും” തന്റെ തീരുമാനത്തെ കുറിച്ച് ഹാറ്റി പറയുന്നു.