സംസ്ഥാനത്ത് ബസ് നിരക്ക് വര്‍ധന ഫെബ്രുവരി ഒന്നു മുതല്‍, ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യ യാത്ര | KSRTC

Share

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് നിരക്ക് വര്‍ധന ഫെബ്രുവരി ഒന്നു മുതല്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചന. ഗതാഗത വകുപ്പിന്റെ ശിപാര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. ഇതോടെ മിനിമം ചാര്‍ജ് 10 രൂപയായി ഉയരും. കൂടാതെ, വിദ്യാര്‍ഥികളുടെ കണ്‍സഷനിലും വര്‍ധനയുണ്ട്.

2.5 കിലോ മീറ്റര്‍ ദൂരത്തിന് നിലവില്‍ എട്ടു രൂപയാണ് നിരക്ക്. ഇത് പത്തു രൂപയായി. തുടര്‍ന്നുള്ള ദൂരത്തില്‍ ഓരോ കിലോ മീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയായാണ് കൂട്ടുക. 1.5 കിലോ മീറ്ററിന് ഒരു രൂപയും അഞ്ച് കിലോ മീറ്ററിന് 2 രൂപയുമാണ് നിലവില്‍ വിദ്യാര്‍ഥികളുടെ നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണ് ശിപാര്‍ശ.

ബി.പി.എല്‍. കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ സര്‍വീസ് ആരംഭിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ 50 ശതമാനത്തില്‍ അധിക നിരക്ക് ഈടാക്കാനും തീരുമാനമുണ്ട്.