കേരള ഒളിമ്പിക്സ് ജനുവരി ആദ്യവാരം; ഇന്ത്യയുടെ കായിക ചരിത്രത്തിലാദ്യമായി | KERALA OLYMPICS

Share

ഇന്ത്യയുടെ കായിക ചരിത്രത്തിലാദ്യമായി കേരള ഒളിമ്പിക്സ് യാഥാർത്ഥ്യമാകുന്നു. കേരളത്തിന്റെ കായിക മേഖലയെ പുത്തനുണർവ്വിലേയ്ക്കു നയിക്കാൻ ലക്ഷ്യമിടുന്ന ഈ കായിക മഹോത്സവത്തിനു നേതൃത്വം നൽകുന്നത് കേരള ഒളിമ്പിക് അസോസിയേഷനാണ്.

ജനുവരി ആദ്യവാരം കേരളത്തിലെ 14 ജില്ലകളിലും 24 ഇനങ്ങളിലായി 5000 ത്തിൽ പരം കായിക താരങ്ങൾ പങ്കെടുക്കുന്ന ജില്ലാതല മത്സരങ്ങൾ നടക്കും.

ഇവിടെ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന മികച്ച താരങ്ങൾ മാറ്റുരക്കുന്ന സംസ്ഥാന മത്സരം സംസ്ഥാന ഒളിമ്പിക് ഗെയിംസ് ഫെബ്രുവരി 15 മുതൽ പത്തു ദിവസങ്ങളിലായി തിരുവനന്തപുരത്തു നടക്കും.

ഇതിനു സമാന്തരമായ് കനകക്കുന്നിൽ sports expo യും ചേരുമ്പോൾ തലസ്ഥാന നഗരി കായികോത്സവത്തിലമരും . ഇതിനു മുന്നോടിയായി തിരുവനന്തപുരം ജില്ലാ ഒളിമ്പിക് ഗെയിം ജാനുവരി 3 മുതൽ 9 വരെ തിരുവനന്തപുരത്തും പരിസരത്തുമായ് നടക്കുന്നു.

3-ാം തീയതി ആററിങ്ങൽ ശ്രീപാദം ഇൻഡോർ സ്റേറഡിയത്തിൽ വച്ച് തായ് കൊണ്ടോ മത്സരങ്ങളോടെ ജില്ലാ തല മത്സരങ്ങൾ ആരംഭിക്കും

. ബഹു.ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ശ്രീ ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ആററിങ്ങൽ എംഎൽഎ യും ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ വി. സുനിൽകുമാർ
ജനറൽ സെക്രട്ടറി a എസ് രാജീവ് ട്രഷറർ ശ്രീ എം ആർ രഞ്ജിത് ജില്ലാ പ്രസിഡന്റ് ശ്രീ K S ബാലഗോപാൽ വൈസ് പ്രസി. ശ്രീ S S സുധീർ സെക്രട്ടറി വിജു വർമ്മ എന്നിവർ പങ്കെടുക്കും.