തിരുവനന്തപുരം: നാഷണൽ സർവ്വീസ് അതോരിറ്റിയുടെ കീഴിൽ ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോരിറ്റിയും കേരള ലോ അക്കാദമി ലീഗൽ എയ്ഡ് ക്ലീനിക്ക് & സർവീസസും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന നിയമഅവബോധ പരിപാടി ലാവോജിന് സമാപനം കുറച്ചു.
2021 ഒക്ടോബർ 27 വൈകുന്നേരം 6 മണിക്ക് നടന്ന സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ലീഗൽ സർവ്വിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ജൂബിയ എ ഓൺലൈനായി നിർവഹിച്ചു. ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ വിദ്യാർത്ഥികൾക്ക് വലിയ പങ്കുണ്ട്. നിയമ വിദ്യാർഥികൾ വേണം സമുഹത്തിന് വേണ്ട ബോധവൽകരണം നടത്താൻ. ലാവോജ് എന്ന സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി രേഖപ്പെടുത്തുന്നുവെന്നും സബ് ജഡ്ജി പറഞ്ഞു.
ചടങ്ങിൽ ഒരാഴ്ച നീണ്ടുനിന്ന പരിപാടിയുടെ റിപ്പോർട്ട് ഫ്രൊ. രേഷ്മ സോമൻ അവതരിപ്പിച്ചു.
ഫ്രൊ. അരുൺ വി ഉണ്ണിത്താൻ സ്വാഗതവും
അഡ്വ. ആര്യ സുനിൽ പോൾ നന്ദിയും രേഖപ്പെടുത്തി.
ഒക്ടോബർ 20ന് കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നിയാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഒരാഴ്ചക്കാലം നീണ്ടുനിന്ന ലാവോജിൽ കുടുംബ കോടതി ജഡ്ജി കെ ഷിബു മേനോൻ, എം എ സി ടി ജഡ്ജി എൻ ശേഷാദ്രി നാഥൻ, സബ് ജഡ്ജി ഷിബു ഡാനിയേൽ,
ഡോ. കൈലാസനാഥ പിള്ള, അഡ്വ. നാരായൻ രാധാകൃഷ്ണൻ, അഡ്വ. ഭുവനേന്ദ്രൻ നായർ തുടങ്ങിയ പ്രഗൽഭരായ നിയമ വിദഗ്ദ്ധരുടെ ക്ലാസുകൾ നടന്നു.
ജഡ്ജിയും ടി എൽ എസ് സി ചെയർമാനുമായ കെ സുനിൽകുമാർ, ലോ അക്കാഡമി ഡയറക്ടർ അഡ്വ. നാഗരാജ് നാരായണൻ, പ്രിൻസിപ്പൽ പ്രൊഫ. ഹരീന്ദ്രൻ, ലോ അക്കാദമി പ്രൊഫ. അനിൽ കുമാർ, പ്രൊഫ. അജിത നായർ, പ്രൊഫ. അനിൽ കുമാർ ജി, ഡോ. ദക്ഷിണ സരസ്വതി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ഒരാഴ്ച നീണ്ടുനിന്ന ബോധവൽകരണ പരിപാടിയിൽ ക്വിസ്, ഡിബേറ്റ്, പോസ്റ്റർ ഡിസൈനിംഗ്, എസെ റൈറ്റിംഗ്, ഇലക്യൂഷൻ കോമ്പറ്റീഷൻ തുടങ്ങി വിവിധയിനം മത്സരങ്ങൾ നടത്തി.