ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.94%

Share

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 87.94 ശതമാനം വിദ്യാർഥികളാണ് വിജയിച്ചത്.

85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. റെക്കോർഡ് വിജയശതമാനമാണ് ഇത്തവണയുണ്ടായിരിക്കുന്നത്. 3,28,702 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ഓപൺ സ്‌കൂൾ വിഭാഗത്തിൽ 53 ആണ് വിജയശതമാനം. 25,293 വിദ്യാർഥികൾ വിജയിച്ചു.

48,383 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ്. 91.11 ശതമാനമാണ് ജില്ലയിലെ വിജയ ശതമാനം. വിജയശതമാനം ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്.

136 സ്‌കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. ഹ്യൂമാനിറ്റീസ് 80.4 ശതമാനവും കൊമേഴ്‌സ് 89.13, ടെക്‌നിക്കൽ 83.39, കലാമണ്ഡലം 89.33, സർക്കാർ സ്‌കൂൾ 80.02. എയ്ഡസ് 90.37 ശതമാനവും വിജയം കരസ്ഥമാക്കി. അടുത്ത മാസം 11 മുതൽ സേ പരീക്ഷ എഴുതാം.

www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലമറിയാം.