തിരുവനന്തപുരം : നാഷണൽ സർവീസ് അതോരിറ്റിയുടെ കീഴിൽ ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോരിറ്റിയും കേരള ലോ അക്കാദമി ലീഗൽ എയ്ഡ് ക്ലിനിക്ക് ആൻ്റ് സർവീസും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന നിയമഅവബോധ പരിപാടി ‘ലാവോജ്’ ഒക്ടോബർ 20 മുതൽ 27 വരെ കേരള ലോ അക്കാദമി ക്യാമ്പസിൽ നടക്കുന്നതാണ്.
ഹൈകോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി 2021 ഒക്ടോബർ 20 വൈകുന്നേരം 6 മണിക്ക് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നിയമപരമായ ബോധവൽക്കരണ പരിപാടി ജനങ്ങളുടെ ജീവിതത്തെ പ്രാഥമികമായി സ്പർശിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ലോ അക്കാഡമി ഡയറക്ടർ അഡ്വക്കേറ്റ് നാഗരാജ് നാരായണൻ സ്വാഗതവും ലോ അക്കാഡമി പ്രിൻസിപ്പൽ പ്രൊഫസർ ഹരീന്ദ്രൻ നന്ദിയും പറഞ്ഞു. ജഡ്ജിയും ടി എൽ എസ് സി ചെയർമാനുമായ കെ സുനിൽകുമാർ, പ്രിൻസിപ്പൽ സബ് ജഡ്ജി ഷിബു ഡാനിയേൽ, പ്രൊഫ. അനിൽ കുമാർ, അഡ്വ. ആര്യ സുനിൽപോൾ തുടങ്ങിയവർ പങ്കെടുത്തു.
ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ലാവോജിൽ വിവിധ നിയമ വിദഗ്ധർ പങ്കെടുക്കുന്ന വെബിനാർ, ക്വിസ്, ഡിബേറ്റ്, എസെ റൈറ്റിംഗ്, പോസ്റ്റർ ഡിസൈനിങ്, ഇലക്യൂഷൻ തുടങ്ങിയ മത്സരങ്ങൾ നടക്കുന്നതാണ്.