കെ റെയിൽ വിഷയത്തിൽ ശശി തരൂർ പദ്ധതിയെ എതിർക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് കെ മുരളീധരൻ എംപി. പാർട്ടി നിലപാട് സ്വീകരിക്കാനാണ് മുരളീധരന്റെ ആഹ്വാനം. പ്രതിസന്ധികളിൽ ഒപ്പം നിന്നത് പാർട്ടിയാണ്.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകരുതെന്ന് വരെ അഭിപ്രായമുണ്ടായിരുന്നു. എന്നാൽ സംസ്ഥാന, ദേശീയ നേതൃത്വങ്ങൾ ഒന്നിച്ച് തരൂരിനെ പിന്തുണച്ചു. റിപ്പോർട്ട് പഠിക്കട്ടെയെന്നാണ് തരൂർ പറയുന്നത്.
കോൺഗ്രസ് സമിതി പഠിച്ച റിപ്പോർട്ട് എല്ലാ എംഎൽഎമാർക്കും എംപിമാർക്കും നൽകിയതാണ്. എന്നാൽ ഇക്കാര്യത്തിൽ തരൂരിനെ പുറത്താക്കുന്ന കാര്യം ചർച്ച ചെയ്യേണ്ടതില്ല.
സുധാകരൻ നൽകകിയത് വാണിംഗ് മാത്രമാണ്. പുറത്താക്കിയാൽ വിഷയം മാറും. ഇപ്പോൾ തന്നെ 53 പേരെ പാർലമെന്റിലുള്ളു. അതിലൊരാളെ പുറത്താക്കിയാൽ ബുദ്ധിമുട്ടാകും എന്നും മുരളീധരൻ പറഞ്ഞു.