യങ് പ്രൊഫഷണല്‍ തസ്‌തികയിൽ കരാർ നിയമനം

Share

റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ (ഐ എല്‍ ഡി എം) യങ് പ്രൊഫഷണലുകളെ താൽകാലികമായി നിയമിക്കുന്നു. ഐ എല്‍ ഡി എമ്മിലെ എംബിഎ ഡിസാസ്റ്റര്‍ മാനേജ്മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും, ഡി.എം സെന്ററിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. 30,000 രൂപയാണ് പ്രതിമാസ വേതനം. ദുരന്തനിവാരണത്തില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രവര്‍ത്തി പരിചയമുള്ളവരുടെ അഭാവത്തില്‍ കോഴ്‌സ് പൂര്‍ത്തിയായവരെയും പരിഗണിക്കും. പ്രായപരിധി 30 വയസ്സ്. http://ildm.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ബയോഡാറ്റ സാഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി 2024 ജൂലൈ 6.

കൂടുതൽ വിവരങ്ങൾക്ക്: 8547610005.