നാളെ ചിങ്ങം 1: കർക്കടകത്തിൻ്റെ കാർ മേഘങ്ങൾമാറി പൊന്നിൻ ചിങ്ങമാസം പിറക്കാൻ ഇനി മണിക്കൂറുകൾ മാത്രം..

Share

നാളെ ചിങ്ങം 1; കർക്കടകത്തിൻ്റെ കാർ മേഘങ്ങൾമാറി പൊന്നിൻ ചിങ്ങമാസം പിറക്കാൻ ഇനി മണിക്കൂറുകൾ മാത്രം.

കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്. മാസങ്ങൾക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികൾക്ക് അനുസരിച്ചാണ്. ‘സിംഹം’ എന്ന പദം ലോപിച്ചുണ്ടായ ‘ചിങ്ങം’ സിംഹത്തിന്റെ രൂപത്തിലുള്ള ‘ലിയോ’ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു.

കര്‍ക്കിടകത്തിന്റെ വറുതികളെ മറന്ന്കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും നാളുകളാണ് ഇനി മലയാളികള്‍ക്ക്. പഞ്ഞമാസമായ കര്‍ക്കിടകത്തിന് വിട. ഇനി സമ്പല്‍ സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങപുലരിയിലേക്ക്. ഇനി മണിക്കൂറുകൾ മത്രം

*ഞാറ്റുപാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ ഒരേസമയം ഉയരുന്ന മാസം. വിളഞ്ഞ് നില്ക്കുന്ന നെന്മണികളാല്‍ പറ നിറയുന്ന കാലം. ഉത്സവകാലം കൂടിയാണ് ചിങ്ങം.ഓണത്തിന്റെ വരവറിയിച്ച് പ്രകൃതിയില്‍ വസന്തം വിരിയും. കുട്ടിക്കൂട്ടങ്ങളുടെ പൂപ്പാട്ടിന്റെ താളത്തില്‍ ഇനി മുറ്റത്ത് പൂത്തറ ഒരുങ്ങും.ഒരു കാലത്തെ കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ക ർഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്

കാലവും, കാലാവസ്ഥയും മാറിയെങ്കിലും കാര്‍ഷിക സ്വയം പര്യാപ്തതയിലേക്ക് കേരളം വീണ്ടും അടുക്കുന്നു എന്നതാണ് ഈ ചിങ്ങ പുലരിയിലെ പ്രതീക്ഷ.ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ നമുക്ക് പൊന്നിന്‍ ചിങ്ങത്തെ വരവേൽക്കാം

കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം വര്‍ണങ്ങളുടേതാണ്.
തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതരുകള്‍ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം. തെളിയുന്നതിന്റെ തുടക്കം. ഒരു നല്ല പുതു വർഷത്തെ വരവേൽക്കാൻ.

🌹ചിങ്ങമാസത്തിന്റെ ചില ഐതീഹ്യങ്ങളും പ്രത്യേകതകളും🌹

ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. മലാളികളുടെ പുതുവർഷം. ആടിയറുതി എന്ന പേരിലാണ്ചിങ്ങത്തലേന്ന് വീടുകളിൽ ഒരുക്കങ്ങൾ നടക്കുന്നത്. വീടുകൾ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്ത് ചാണക വെള്ളം തളിച്ച് ശുദ്ധി വരുത്തും. ചാണകം മെഴുകിയ നിലങ്ങൾഅപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് ഇന്നും പലർക്കുമുണ്ട്.

ഐശ്വര്യ കാലമായ ചിങ്ങത്തിൽ മാംസം ഉപേക്ഷിക്കുന്ന പതിവും ചിലർക്ക് ഉണ്ട്.കാലവര്‍ഷം അവസാനിക്കുകയും മാനം തെളിയുകയും ചെയ്യുന്ന ഈ കാലത്താണ് ആദ്യകാലങ്ങളില്‍ സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശകപ്പലുകള്‍ കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങിനെയാണ് സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാന്‍ കാരണമായതെന്നും പറയപ്പെടുന്നു.

കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. എല്ലാം ഇന്ന് സങ്കല്‍പം മാത്രമാണ്.

കോറോണ മനസ്സിൽ ആഴത്തിൽ പതിപ്പിച്ച മുറി വിനിടയിലും നമുക്ക് ഈ പുതുവർഷത്തെ വരവേൽക്കാം.