രാത്രി ചോറിന് പകരം അപ്പങ്ങളോ,പുലാവോ മറ്റോ കഴിക്കുന്ന ശീലമുള്ളവര്‍ക്ക് നല്ല ഗ്രാന്റായി തന്നെ വിഭവങ്ങളൊരുക്കണം. അവര്‍ വെജിറ്റേറിയന്‍സാണെങ്കില്‍ പറയുകയും വേണ്ട. ബ്രെഡ് എന്തായാലും നല്ല ടേസ്റ്റിയായി എന്നാല്‍ നൊണ്‍വെജിനെ വെല്ലുന്നൊരു കറിയോ ഗ്രേവിയോ തന്നെ തയ്യാറാക്കണം എന്നാണ് വിചാരിക്കുന്നതെങ്കില്‍ നല്ല വെളുവെളുത്തൊരു ഗ്രേവിയാണ് ഇനി പറയുന്നത്.
പനീര്‍ ചാന്ദ്‌നി വൈറ്റ് ഗ്രേവി. നല്ല സൂപ്പര്‍ ടേസ്റ്റിയും കാണാന്‍ അടിപൊളി ലുക്കുമുള്ള ഒരു വൈറ്റിഷ് ഗ്രേവി.
ചേരുവകള്‍
1.പനീര്‍ -അരകിലോ
2.കശുവണ്ടി- 100 ഗ്രാം
ഇഞ്ചി -50 ഗ്രാം
പച്ചമുളക് -അഞ്ചെണ്ണം
ഖോയ (പാല്‍വറ്റിച്ചത്)-200 ഗ്രാം
ഏലയ്ക്ക -രണ്ട്
3.നെയ്യ് -150 ഗ്രാം
4.ഗ്രാമ്പൂ-മൂന്ന്
ഏലയ്ക്ക-മൂന്ന്
സവാള പൊടിയായി അരിഞ്ഞത് -100 ഗ്രാം
5.ഉപ്പ്, വെള്ള കുരുമുളക് പൊടി- ആവശ്യത്തിന്
6.ക്രീം/പാല്‍ -200 മില്ലി
മല്ലിയില
കുങ്കുമപ്പൂവ് -നാലു നാര് വെള്ളത്തില്‍ കുതിര്‍ത്തത്
ബദാം – നേരിയ കഷ്ണങ്ങളാക്കിയത് അഞ്ചെണ്ണം
പാകം ചെയ്യുന്ന വിധം
ആദ്യം പനീര്‍ ചെറിയ ക്യൂബുകളാക്കി വെക്കുക. രണ്ടാമത്തെ ചേരുവ നന്നായി മിക്‌സിയില്‍ അരച്ചെടുക്കുക. പാനില്‍ നെയ്യ് ചൂടാക്കിയ ശേഷം നാലാമത്തെ ചേരുവകള്‍ ഇട്ട് വഴറ്റുക. സവാള ബ്രൗണ്‍ നിറമാകാത്ത തരത്തില്‍ ശ്രദ്ധിക്കുക.
ഇതിലേക്ക് അരപ്പ് ചേര്‍ത്ത് തുടരെ തുടരെ ഇളക്കിക്കൊണ്ടിരിക്കുക.നന്നായി വഴറ്റി കഴിഞ്ഞാല്‍ കുരുമുളകും പനീര്‍ ക്യൂബുകളും ചേര്‍ത്ത് ഇളക്കുക. ശേഷം പാലോ വെറ്റ് ക്രീമോ ചേര്‍ത്തിളക്കി വാങ്ങാം. ബദാം കുങ്കുമപ്പൂവ് അലിയിച്ചത് മല്ലിയില എന്നിവ ചേര്‍ത്ത് അലങ്കരിക്കാം.