കേന്ദ്ര സായുധ പോലീസ്: ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം

Share

കേന്ദ്ര പോലീസ് സേനകളില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ASI) , ഹെഡ് കോണ്‍സ്റ്റബിള്‍ (Head Constable), വാറണ്ട് ഓഫീസര്‍, ഹവില്‍ദാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1526 ഒഴിവുകളിലേക്കാണ് വിജ്ഞാപനം. വനിതകള്‍ക്കും അപേക്ഷിക്കാം.

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി.ആര്‍.പി.എഫ്.), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.), ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.), സശസ്ത്ര സീമാബെല്‍ (എസ്.എസ്.ബി.), അസം റൈഫിള്‍സ് (എ.ആര്‍.) എന്നിവയിലാണ് ഒഴിവുകള്‍.

അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (സ്റ്റെനോഗ്രാഫര്‍/ കോംബാറ്റന്‍ഡ് സ്റ്റെനോഗ്രാഫര്‍), വാറണ്ട് ഓഫീസര്‍ (പേഴ്സണല്‍ അസിസ്റ്റന്റ്) തസ്തികകളിലേക്ക് 243 ഒഴിവും ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍/ കോംബാറ്റന്‍ഡ് മിനിസ്റ്റീരിയല്‍), ഹവില്‍ദാര്‍ തസ്തികകളിലായി 1283 ഒഴിവുമാണുള്ളത്.

പത്ത് ശതമാനം ഒഴിവുകള്‍ വിമുക്തഭടന്മാര്‍ക്ക് നീക്കിവെച്ചതാണ്. യോഗ്യരായ വിമുക്തഭടര്‍ ഇല്ലാത്ത ഒഴിവുകളില്‍ മറ്റുള്ളവരെ പരിഗണിക്കും അപേക്ഷ: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ റിക്രൂട്ട്മെന്റ് വെബ്സൈറ്റായ https://rectt.bsf…എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും ഇതേ വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജൂലായ് 7