കോവിഡ് പ്രതിരോധത്തിന് ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറി കേരള സിവിൽ ഡിഫൻസ് സേന

Share

തിരുവനന്തപുരം: സന്നദ്ധ സേവന രംഗത്ത് കേരള ഫയർ ഫോഴ്സിന് കീഴിൽ പ്രവർത്തനം ആരംഭിച്ച സിവിൽ ഡിഫൻസ് സേന സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന് ഒപ്പം, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുക ആണ്.

യുവ ജനങ്ങൾക്കുള്ള കോവിഡ് പ്രധിരോധ കുത്തിവയ്പ്പിന് മുന്നോടിയായി
കേരള സിവിൽ ഡിഫൻസ് സേന അംഗങ്ങൾ രക്ത ദാന ക്യാമ്പ് നടത്തി ഇപ്പൊൾ മാതൃക ആകുകയാണ്.

അഗ്നിരക്ഷാ വകുപ്പിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന കേരള സിവിൽ ഡിഫൻസിൻ്റെ ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിൽ നടത്തുന്ന മെഗാ രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നു .

18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകുന്നതിൻ്റെ ഭാഗമായി ആർ സി സിയിലും മെഡിക്കൽ കോളെജുകളിലും ആശുപത്രികളിലും രക്തക്ഷാമം നേരിടുന്നതിന് മുന്നോടിയായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

30 യൂണിറ്റ് രക്തമാണ് ഉദ്ഘാടന ദിനത്തിൽ നൽകിയത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ജില്ലകളിലും രക്തദാന ക്യാമ്പ് നടത്തും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനും വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും കിടപ്പ് രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിനും പുറമെയാണ് സിവിൽ ഡിഫൻസ് അംഗങ്ങൾ രക്തദാന ക്യാമ്പ് നടത്തുന്നത്.
✍🏻
അനീഷ് നെയ്യാർ