മൽത്സ്യ കച്ചവടക്കാരോട് അഴിഞ്ഞാടിയ നഗരസഭ ഉദ്യോഗസ്ഥന് സസ്പെൻഷൻ

Share

ആറ്റിങ്ങൽ: ഓഗസ്റ്റ് 10 ചൊവ്വാഴ്ച രാവിലെ അവനവഞ്ചേരി മേഖലയിൽ അനധികൃത മത്സ്യകച്ചവടം നീക്കം ചെയ്യുന്നതിന് ചുമതല ഉണ്ടായിരുന്ന രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മായിൽ, സാനിട്ടേഷൻ വർക്കർ ഷിബു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

സംഭവം നടന്ന ദിവസം ചുമതലയുണ്ടായിരുന്ന ഇവർ 2 പേരും സംയമനപരമായ ഇടപെടലുകൾ നടത്തുന്നതിൽ വീഴ്ച വരുത്തിയതായി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനും ചെയർപേഴ്സൺ ആവശ്യപ്പെട്ടിരുന്നു.

WhatsApp Image 2021 08 19 at 4.33.46 PM

എന്നാൽ ആരോപണ വിധേയരായ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്ന് കമ്മീഷന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി നഗരസഭ സ്വീകരിച്ചത്. നഗരസഭ നിയോഗിച്ച കമ്മീഷനു പുറമെ പോലീസും കേസ് അന്വേഷിക്കുന്നുണ്ട്. അതിനാൽ ആരോപണ വിധേയരായ ജീവനക്കാരെ താൽകാലികമായി ജോലിയിൽ നിന്നും ഒഴിവാക്കി അന്വേഷണം പൂർത്തിയാക്കി അധികൃതർക്ക് റിപ്പോർട്ട് സമർപ്പിക്കും.