ആസ്പയർ 2024 – മെഗാ പ്ലെയ്സ്മെന്റ് ഡ്രൈവ് സെപ്റ്റംബർ 6 ന് എറണാകുളത്ത്

Share

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ (ASAP Kerala) ആഭിമുഖ്യത്തിൽ ഐബിഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആസ്പയർ 2024 – മെഗാ പ്ലെയ്സ്മെന്റ് ഡ്രൈവ്, സെപ്റ്റംബർ 6 2O24-ന് നടക്കും. എറണാകുളം SCMS മുട്ടത്തെ ക്യാമ്പസ്സിൽ വെച്ചാണ് പ്ലെയ്സ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. IBM, VOLVO, L&T, Hykon, Fanuc,Hyosung തുടങ്ങി 25 ൽ അധികം കമ്പനികൾ ഡ്രൈവിൽ പങ്കെടുക്കും. പ്രസ്തുത പ്ലെയ്സ്മെന്റ് ഡ്രൈവിൽ താങ്കളുടെ സ്ഥാപനത്തിലെ 2024 pass-out വിദ്യാർത്ഥികൾക്കും, പൂർവ്വവിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://tinyurl.com/ASAP-Placement-drive എന്ന ലിങ്ക് വഴി വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യിക്കുന്നതിന് ആവശ്യമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് താത്പര്യപ്പെടുന്നു.

കൂടുതൽ വിവരങ്ങളക്ക് ബന്ധപെടുക 7012966628/8075549658