തിരുവനന്തപുരം: കോവിഡ്ന്റെ പശ്ചാത്തലത്തില്‍ ബ്ലഡ് ബാങ്കുകളിലെ രക്തത്തിന്റെ അപര്യാപ്തത പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നെയ്യാർഡാം അനശ്വര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ തങ്ങളുടെ കോവിഡ് വാക്‌സിനേഷന് മുന്നോടിയായി രക്തദാനം നടത്തി യുവജനങ്ങൾക്ക് മാതൃക ആയി.
രക്തദാനം ക്യാമ്പയിൻറെ ഫ്ലാഗ് ഓഫ് വാർഡ് മെമ്പർ ദിലീപ് കുമാറിൻറെ സാനിധ്യത്തിൽ കള്ളിക്കാട് ഗ്രാമ പഞ്ചായത് പ്രസിഡന്റും അനശ്വരയുടെ രക്ഷാധികാരിയുമായ പന്തശ്രീകുമാർ നിർവഹിച്ചു. കള്ളിക്കാട് ഗ്രാമ പഞ്ചായത്തിന് കീഴിൽ ജീവകാരുണ്യ പ്രവർത്തനത്തിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന സന്നദ്ധസംഘടനയാണ് പെരിഞ്ഞാംകടവ് അനശ്വര എന്ന് പ്രസിഡന്റ് അഭിപ്രായ പെട്ടു.
ലോയോള സ്കൂൾ സൗജന്യമായി വിട്ടുനൽകിയ ബസിൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ്,തൈക്കാട് ആശുപത്രി, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളിലായി KEBS ന്റെ സഹകരണത്തോടെ ആയിരുന്നു അനശ്വരയുടെ പ്രവർത്തകർ രക്തദാനം നടത്തിയത്.
കോവിഡ് രണ്ടാം തരംഗത്തിൽ അനശ്വരയുടെ ഓഫീസിൽ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ച് നിർധനരായ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ വാങ്ങി നൽകിയും, വീടുകൾ പരിസരങ്ങൾ അണുനശീകരണം ചെയ്തും അനശ്വരയുടെ പ്രവർത്തകർ നാടിനൊപ്പം എന്നും കൂടെയുണ്ട്. ഒപ്പം ആരോഗ്യമേഖലയ്ക്ക് തുണയാകുക എന്ന ലക്ഷ്യത്തോടെ ഒരു ദിനം ഒരു ദാതാവ് എന്ന രക്തദാന പദ്ധതിക്കും കെ.ഇ.ബ്.സ്ന്റെ സഹകരണത്തോടെ അനശ്വര തുടക്കമിട്ടു.
ഒഴുകുന്ന ജീവന്‍ എന്നാണ് വൈദ്യശാസ്ത്രം രക്തത്തെ വിശേഷിപ്പിക്കുന്നത്. മനുഷ്യജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒന്നാണ് രക്തം എന്നതുകൊണ്ടു തന്നെ രക്തദാനം ജീവന്റെ മഹാദാനമാവുന്നു.