പത്തനംതിട്ടയിൽ തീവ്ര വെള്ളപ്പൊക്കത്തിന്റെ
പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ അഫ്‌സാന പർവീനിന്റെ അഭ്യർത്ഥന മാനിച്ച് വാടി കടപ്പുറത്തുനിന്ന് 7 വള്ളങ്ങൾ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു.
അർദ്ധരാത്രിയോടെ മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ബേസിൽ ലാലിന്റെ നേതൃത്വത്തിലാണ് വള്ളങ്ങളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഹൈർ, എ സി പി വിജയകുമാർ, തഹസിൽദാർ ശശിധരൻ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.