ആലപ്പുഴ പുന്നമടക്കായലില്‍ സ്പാ ജീവനക്കാരി ഹൗസ് ബോട്ടില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.
രാത്രി 12 മണിക്ക് അഞ്ച് യുവാക്കൾക്കൊപ്പംതമിഴ്നാട് രാജപാളയം സ്വദേശിയായ ശരണ്യ രാധാകൃഷ്ൻ(34) ബോട്ടിൽ നിൽക്കുന്നത് കണ്ടവരുണ്ട്.സി.സി.ടി.വി ദൃശ്യങ്ങളിലുമുണ്ട്.
ആലപ്പുഴയിലുള്ള സ്പാ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്.തമിഴ്നാട്ടിൽ നിന്നെത്തിയ അഞ്ച് യുവാക്കൾ ശരണ്യയെ ഹൗസ് ബോട്ടിലേക്ക് കുട്ടിക്കൊണ്ടുപോയി.
അർദ്ധരാത്രി 12 ന് മറ്റൊരു ഹൗസ് ബോട്ടിലേക്ക് കയറുന്നതിനിടയിൽ കാൽ വഴുതി വീണുവെന്നാണ് യുവാക്കൾ പറയുന്നത്.
യുവതിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്. നാട്ടുകാരില്‍ ചിലര്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന അഞ്ച് യുവാക്കളെ പൊലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും കുറ്റകൃത്യമെന്തെങ്കിലും നടന്നതിന് തെളിവൊന്നും കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
എക്പ്ലോര്‍ ഇന്‍ കേരള എന്ന് പേരുളള ഹൗസ്ബോട്ടില്‍ ശരണ്യയും യുവാക്കളും ഒന്നിച്ച് സംസാരിച്ച് നില്‍ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.
അര്‍ദ്ധരാത്രി മറ്റൊരു ഹൗസ്ബോട്ടിലേക്ക് ശരണ്യ കയറുന്നതിനിടെ കാല്‍വഴുതി കായലില്‍ വീഴുകയായിരുന്നുവെന്നാണ് യുവാക്കളുടെ മൊഴി. ഇന്ന് രാവിലെ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഹൗസ്ബോട്ടില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാരില്‍ ചിലര്‍ ആരോപണമുന്നയിച്ചിരുന്നു. സാഹചര്യങ്ങളിലെ ദുരൂഹത കണക്കിലെടുത്താണ് ഹൗസ്ബോട്ടിലുണ്ടായിരുന്ന യുവാക്കളെ പൊലീസ് ചോദ്യം ചെയ്തത്. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ശരണ്യയുടേത് മുങ്ങിമരണമാണെന്നുമുളള നിഗമനത്തിലാണ് പൊലീസ്. വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
എന്നാൽ നാട്ടുകാർ അതിൽ ദുരുഹത കാണുകയാണ്. ഹൗസ് ബോട്ടിൽ 5 യുവാക്കൾക്കൊപ്പം ഒരു യുവതി ഇറങ്ങി വരിക. രാത്രി 12 മണിക്ക് ഒരു ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് കയറുക തുടങ്ങിയ കാര്യങ്ങളിൽ എന്തൊക്കയോ ഒളിഞ്ഞിരിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.