സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടി. പക്ഷേ, ആഭ്യന്തര ഉത്പാദനം കുറഞ്ഞു.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകില്ലെന്ന് മന്ത്രി സണ്ണി ജോസഫ്.
മുന്‍ വര്‍ഷത്തെക്കാള്‍ ഉപയോഗം കൂടിയിരിക്കുകയാണ്.
വൈദ്യുതി വിപണിയിലെ വിലക്കയറ്റവും വേനൽക്കാലത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് മടക്കി നൽകേണ്ടി വരുന്നതും പ്രതിസന്ധി കൂട്ടി.
യുഡിഎഫ് കാലത്തുണ്ടാക്കിയ ദീര്‍ഘകാല കരാര്‍ എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയതും സോളാര്‍ വൈദ്യുതി രാത്രിയിലേക്ക് സംഭരിക്കാനാകാത്തതും പ്രതിസന്ധിക്ക് കാരണമായി.
എ.സി, അലങ്കാര വിളക്കുകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രണിക്കണം. പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്തിവരികയാണെന്നന്നും മന്ത്രി വാര്‍ത്തക്കുറിപ്പിൽ അറിയിച്ചു.
വൈദ്യുതി പ്രതിസന്ധി കാരണം രാത്രി പവർ കട്ടിന് സാധ്യത. വൈകുന്നേരത്തെ പീക്ക് സമയത്ത് സംസ്ഥാന വ്യാപക പവർ കട്ടിന് സാധ്യതയെന്നാണ് അറിയിപ്പ്.
ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. ആവശ്യമായ അളവിൽ വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് ലഭ്യമാകാതിരുന്നതിനാൽ രാത്രി 07:15 മുതൽ 12:15 വരെ സംസ്ഥാന വ്യാപകമായി വൈദ്യുതി നിയന്ത്രണം അനിവാര്യമായെന്നാണ് കെ.എസ്- ഇ.ബി അറിയിച്ചത്. ഇന്നും സമാന സാഹചര്യമാണെന്നാണ് അറിയിപ്പ്.
ലോകകപ്പ് ഫുട്ബോളിൻ്റെ സെമിഫൈനൽ നടക്കുമ്പോഴുള്ള ഈ കട്ട് സഹിക്കാനാവാത്തതായിരിക്കുകയാണ്.