അമ്പലപ്പുഴ എം.എൽഎ. ജി. സുധാകരനും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം.
അമ്പലപ്പുഴ നീര്‍ക്കുന്നം സര്‍ക്കാര്‍ സ്കൂള്‍ പരിസരത്തായിരുന്നു സംഭവം.
സ്കൂള്‍ പരിസരത്ത് നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നതിനെ തുടര്‍ന്ന് സ്ഥലം പരിശോധിക്കാനാണ് ജി. സുധാകരന് എത്തിയത്.
അവിടെയുണ്ടായിരുന്ന ചില സി. പി.എം പ്രവര്‍ത്തകര്‍ എം.എൽ.എയുമായി വാക്കേറ്റമായി.
ഇരുവിഭാഗവും തമ്മില്‍ കടുത്ത വാക്കുതര്‍ക്കമായി.
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മുന്‍ സി.പി.എം പ്രസിഡന്റും അംഗങ്ങളുമാണ് സുധാകരനുമായി തർക്കമുണ്ടായത്.
സ്കൂളിലെ കെട്ടിടം പൊളിച്ച ശേഷം അവിടെ നിന്ന് മണ്ണ് അനധികൃതമായി കടത്തുന്നു എന്നായിരുന്നു സുധാകരന്റെ ആരോപണം.
കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമായിരുന്നു സുധാകരന് സ്കൂളിലേക്കെത്തിയത്.
സ്കൂള്‍ പിടിഎ പ്രസിഡന്റും മുന്‍ എം.എല്‍.എ എച്ച് സലാമിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന പ്രശാന്ത് കുട്ടി, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് എന്നിവര്‍ അവിടെയുണ്ടായിരുന്നു.
ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു.
സുധാകരന് ഉന്നയിച്ച ആരോപണം വ്യാജമാണെന്നാണ് സി.പി.എം പ്രവര്‍ത്തകർ പറയുന്നത്.
മണ്ണ് മാറ്റിയതിന്റെ അടക്കം എല്ലാ രേഖകളും കൈവശമുണ്ടെന്നും അവര്‍ പറയുന്നു.
സുധാകരന്റെ കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എം നേതാക്കളെ കൈയ്യേറ്റം ചെയ്തതായി പരാതിയുണ്ട്.
പ്രശാന്ത് കുട്ടി വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുകയാണ്.
താന്‍ രാഷ്ട്രീയം കളിക്കാന്‍ വന്നതല്ലെന്നും സ്കൂളില്‍ വെള്ളക്കെട്ടുണ്ടായത് മണ്ണ് എടുത്തതുകൊണ്ടാണെന്നുമായിരുന്നു സുധാകരന്റെ ആരോപണം.
സുധാകരന് രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പെരുമാറുന്നതെന്നാണ് സി.പി.എം പറയുന്നു.
ജി സുധാകരന് സ്കൂളിലേക്ക് അതിക്രമിച്ചെത്തിയെന്നാണ് പി.ടി.എ പറയുന്നത്.
ഒടുവില്‍ അമ്പലപ്പുഴ പൊലീസ് എത്തിയായിരുന്നു ഇരുകൂട്ടരെയും പിരിച്ചു വിട്ടത്.