സ്വകാര്യ നിക്ഷേപത്തിന് ബിഗ് സല്യൂട്ട്

Share

നമ്മുടെ കേരളത്തെ നമ്മൾ മിന്നിക്കും

ഒരാൾക്ക് മാസം ഒരു ലക്ഷം രൂപ ശമ്പളമാണെന്ന് കരുതുക. പക്ഷേ, അദ്ദേഹത്തിൻ്റെ എല്ലാ ചെലവുകളും കഴിഞ്ഞ് മാന്യമായി ജീവിക്കുന്നതിന് നാല് ലക്ഷം രൂപ വേണം. എന്ത് ചെയ്യും? മൂന്ന് ലക്ഷം രൂപ ഈട് വച്ച് ബാങ്കിൽ നിന്ന് കടമെടുക്കുമെന്ന് വിചാരിക്കുക. എങ്ങനെ എത്രനാൾ കടമെടുത്ത് ജീവിക്കും? കടം പെരുകി പെരുകി ജപ്തിയാകും. അദ്ദേഹത്തിന് സ്വന്തമായിട്ട് ഒന്നും നേടാനാവില്ല. അദ്ദേഹം ഞെരിപിരി കൊണ്ട് തട്ടിയും മുട്ടിയും മുന്നോട്ട് പോകും. അതേ സമയം അദ്ദേഹത്തെ സഹായിക്കാൻ ആരെങ്കിലുമുണ്ടായാലോ? കൈയ്യഴിഞ്ഞ് സഹായിക്കാൻ. ദുരിത ജീവിതത്തിന് വിട പറഞ്ഞ്, ജീവിതം സ്വർണ്ണവർണ്ണമണിയും. വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയും അയ്യപ്പൻ്റെ സ്വർണ്ണം അടിച്ച് മാറ്റിയതുപോലത്തെ സ്വർണ്ണവർണ്ണമണിയലല്ല. അത് കീശ നിറയ്ക്കുന്ന സ്വർണ്ണമണിയൽ. ഇത് കീശയിൽ പോകാത്ത നാടിനെ മിന്നിക്കുന്ന സ്വർണ്ണമണിയൽ.

പറഞ്ഞു വരുന്നത് മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച ബജറ്റിൽ കേരള വികസനത്തിന് സ്വകാര്യ നിക്ഷേപം അനിവാര്യം എന്ന് പ്രഖ്യാപിച്ചതിനെപ്പറ്റിയാണ്.

സ്വകാര്യ നിക്ഷേപം എന്ന് കേൾക്കുമ്പോൾ തന്നെ ഹാലിളകുന്നവരാണ് ഇടതുപക്ഷക്കാർ, പ്രത്യേകിച്ച് സി.പി.എം.

ബജറ്റ് പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എതിർപ്പുമായി ഉറഞ്ഞുതുള്ളുകയാണ്. അതിൻ്റെ തെരുവ് യുദ്ധങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐ യുമെല്ലാം അരയും തലയും മുറുക്കി റോഡുകൾ അക്രമാസക്തമാക്കാൻ അണിയറ ഒരുക്കങ്ങളിലാണ്. ഒരു കഥയുമില്ലാത്ത സമരങ്ങളായി അത് മാറും. കമ്പ്യൂട്ടർവത്കരണത്തിനെതിരെയും പ്രീഡിഗ്രി ബോർഡിനതിരെയും നടത്തിയ സമരം പോലെ. സി.പി.എമ്മിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം വൈകി ഉദിക്കുന്ന വിവേകമാണ് അവർക്ക്. 25 വർഷം വൈകിയോടുന്ന വണ്ടി എന്നാണ് സി.പി.എമ്മിനെ വിശേഷിപ്പിക്കുന്നത്.

കേരളത്തിലെ നികുതി പണവും കേന്ദ്ര വിഹിതവും കൊണ്ട് തട്ടിയും മുട്ടിയും കഴിയാമെന്നല്ലാതെ സംസ്ഥാനത്തെ വികസന കുതിപ്പിലേക്ക് മാറ്റാനാവില്ല. നവയുഗ കേരളം സ്വപ്നം കാണാനുമാവില്ല. പിണറായി ഭരിച്ച് നശിപ്പിച്ച പത്ത് വർഷം പോലെ അങ്ങ് കഴിയാം, അത്ര തന്നെ.

നമുക്ക് മറ്റ് സംസ്ഥാനങ്ങൾ എങ്ങനെയാണ് വികസനം കൊണ്ടുവന്നതെന്ന് നോക്കാം.

സ്വകാര്യ നിക്ഷേപത്തിലൂടെ അന്യസംസ്ഥാനങ്ങൾ കൈവരിച്ച ചില നേട്ടങ്ങൾ ഇവയാണ്:

  1. ഡൽഹി – വിമാനത്താവളം + മെട്രോ
    ഇന്ദിരാഗാന്ധി എയർപോർട്ട് T3 ടെർമിനൽ: DIAL – GMR Group + AAI PPP

*നേട്ടം: 2010-ൽ തുറന്നപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ടെർമിനൽ അവാർഡ് കിട്ടി. 60 ദശലക്ഷം യാത്രക്കാർ കൈകാര്യം ചെയ്യുന്നു. സർക്കാർ മാത്രം ചെയ്താൽ 2030 ആകുമായിരുന്ന പണി 3 വർഷം കൊണ്ട് തീർന്നു.

*ഡൽഹി മെട്രോ: DMRC + സ്വകാര്യ കമ്പനികൾ നിർമ്മാണം

*നേട്ടം: ദിവസം 60 ലക്ഷം പേർ യാത്ര ചെയ്യുന്നു. “ട്രാഫിക് കുറച്ചതിൽ നമ്പർ 1” എന്ന് വേൾഡ് ബാങ്ക് റിപ്പോർട്ട്.

*2. ഗുജറാത്ത് – തുറമുഖം + ഹൈവേ
*മുണ്ട്ര തുറമുഖം: അദാനിപോർട്ട് + PPP

*നേട്ടം: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം. ഗുജറാത്തിന്റെ എക്സ്പോർട്ട് 3 ഇരട്ടി ആയി. 2 ലക്ഷം പേർക്ക് നേരിട്ടുള്ള ജോലി.

*ഗുജറാത്ത് ഹൈവേകൾ: BOT മോഡൽ

*നേട്ടം: അഹമ്മദാബാദ് – വഡോദര എക്സ്പ്രസ് ഹൈവേ ഒരു മണിക്കൂർ കൊണ്ട്. മുമ്പ് 3 മണിക്കൂർ ആയിരുന്നു. ടോൾ ഉണ്ട്, പക്ഷേ സമയവും ഇന്ധനവും ലാഭം.

*3. മഹാരാഷ്ട്ര – മുംബൈ എയർപോർട്ട് + റോഡ്
*ചത്രപതി ശിവാജി എയർപോർട്ട് T2: ജി വി കെ ഗ്രൂപ്പ് + AAI PPP

*നേട്ടം: 2014-ൽ പുതിയ ടെർമിനൽ. “ലോകത്തിലെ ഏറ്റവും. മനോഹരമായ എയർപോർട്ട്” അവാർഡ്. യാത്രക്കാരുടെ എണ്ണം 2 ഇരട്ടി ആയി.

*മുംബയ്-പൂനെ എക്സ്പ്രസ് ഹൈവേ: എം.എസ്.ആർ.ഡി.സി + സ്വകാര്യർ

*നേട്ടം: ഇന്ത്യയിലെ ആദ്യ 6-ലൈൻ എക്സ്പ്രസ് ഹൈവേ. അപകടം കുറഞ്ഞു, സമയം പകുതി ആയി.

*4. ആന്ധ്രാപ്രദേശ് – തുറമുഖം + സോളാർ പാർക്ക്

*കൃഷ്ണപട്ടണം തുറമുഖം: സി.വി.അർ ഗ്രൂപ്പ് PPP

*നേട്ടം: പൂർണമായും സ്വകാര്യ മുതൽമുടക്ക്. ഇപ്പോൾ ലാഭത്തിൽ ഓടുന്നു, സർക്കാരിന് വരുമാനം കൊടുക്കുന്നു.

*കുർണൂൽ സോളാർ പാർക്ക്: സ്വകാര്യ കമ്പനികൾ + സർക്കാർ ഭൂമി.

*നേട്ടം: ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കുകളിൽ ഒന്ന്. 1000 MW വൈദ്യുതി. കർഷകർക്ക് വാടക വരുമാനവും കിട്ടുന്നു.

*5. കർണാടക – ബെംഗളൂരു എയർപോർട്ട്

*കെമ്പഗൗഡ എയർപോർട്ട്: BIAL – Siemens + GVK + കർണാടക സർക്കാർ

*നേട്ടം: 2008-ൽ തുറന്നപ്പോൾ മുതൽ ലാഭം. ബെംഗളൂരുവിന്റെ IT വളർച്ചയ്ക്ക് പ്രധാന കാരണം നല്ല എയർ കണക്റ്റിവിറ്റി.

  • സ്വകാര്യ പങ്കാളിത്തം കൊണ്ട് കിട്ടിയ പൊതു നേട്ടങ്ങൾ:
  1. *വേഗം: സർക്കാർ പണി 10 വർഷം → PPP 3 വർഷം
  2. ടെക്നോളജി: സ്കാനർ, ഓട്ടോമേഷൻ, ഡിജിറ്റൽ ടിക്കറ്റ്.
  3. സർക്കാരിന് പൈസ ലാഭം: ആ പൈസ സ്കൂൾ, ആശുപത്രി, പെൻഷന് മാറ്റി

കേരളത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതികൾ.

ഹൈവേ, തിരുവനന്തപുരം,
കണ്ണൂർ എയർപോർട്ട്, വിഴിഞ്ഞം തുറമുഖം, ബേപ്പൂർ, കൊവ്വൽ, മുനമ്പം ടൂറിസം പദ്ധതികൾ
IT പാർക്ക്, ഡാറ്റ സെന്റർ ടെക്നോളജി കൊച്ചി സ്മാർട്ട് സിറ്റി, തിരുവനന്തപുരം ഡിജിറ്റൽ പാർക്ക്.
മാലിന്യ സംസ്കരണത്തിന് ആലപ്പുഴ മോഡൽ.

കേരളത്തിലെ യുവാക്കൾ തൊഴിൽ തേടി വിദേശത്തേക്ക് പോകുന്നു. ഉന്നത വിദ്യാഭ്യാസത്തിനും അക്കരെ കടക്കുന്നു. എന്തുകൊണ്ടിങ്ങനെ? ഇങ്ങനെ പോയാൽ മതിയോ?

നമ്മുടെ യുവാക്കളുടെ തൊഴിൽ നൈപുണ്യം വിദേശരാജ്യക്കാരുടെയും അന്യസംസ്ഥാനങ്ങളുടെയും പൊൺതൂവലായി മിന്നി നിൽക്കുമ്പോൾ നമ്മൾ കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്. അത് മതിയോ? പോര, ആ മിന്നൽ ഇവിടെ ഈ കൊച്ചു കേരളത്തിൽ, ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ മിന്നണം. നമുക്ക് ഒറ്റയ്ക്ക് അതിനുള്ള ശേഷിയില്ല. ശേഷിയുള്ളവരുണ്ട്, അവരെ ഒപ്പം കൂട്ടി “നമ്മൾ കൊയ്യും വയലുകളെല്ലാം നമ്മുടേതാക്കും”. അതിനാണ് സ്വകാര്യ നിക്ഷേപം. നമ്മുടെ കേരളത്തിൻ്റെ മിന്നുന്ന ശോഭയ്ക്കായി.

സതീശൻ പറയുന്നതിന്റെ സാരം: “സർക്കാർ പാപ്പരായി എല്ലാം നിർത്തുന്നതിനേക്കാൾ, സ്വകാര്യ പങ്കാളിത്തത്തോടെ വികസനം നടക്കട്ടെ”

Leave a Reply

Your email address will not be published. Required fields are marked *