മൺമറഞ്ഞു പോയ മഹാരഥൻമാരെ സ്നേഹലാളനകൾ കൊണ്ട് വാരിപ്പുണരുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ ബഡ്ജറ്റ്.
കലാ സാഹിത്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രതിഭകൾക്ക് മുന്നിൽ ബജറ്റ് കൊണ്ട് പ്രണാമം. ദീർഘവീക്ഷണവും അർപ്പണമനോഭാവവുമുള്ള വലിയ മനസിൻ്റെ ഉടമയിൽ നിന്ന് മാത്രമേ ഇത്തരമൊരു സമീപനം കാണാനാവുകയുള്ളൂ.
കോഴിക്കോട് എം.ടിയുടെ പേരിൽ കൾച്ചറൽ പാർക്ക് ,കൊച്ചിയിൽ ജെ.സി.ഡാനിയേൽ ഇൻ്റർനാഷണൽ ഫിലിം സിറ്റി, തൃശൂരിൽ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാഡമി, കൊച്ചിയിൽ നടൻ സലിം കുമാറിന് സ്മാരകം, ആർട്ടിസ്റ്റ് നമ്പൂതിരിക്ക് കൾച്ചറൽ സെൻ്റർ ആൻറ് മ്യൂസിയം. ഗസൽ ഗായകൻ ഉമ്പായിയുടെ പേരിൽ മ്യൂസിക് അക്കാഡമി.
ചാലക്കുടിയിൽ പനമ്പള്ളി ഗോവിന്ദമേനോൻ സ്മാരകം, മുൻമുഖ്യമന്ത്രി ആർ.ശങ്കറിന് പട്ടത്ത് സ്മാരക മന്ദിരം.
ശ്രീനാരായണ ഗുരുവിന് ഡൽഹിയിൽ പ്രതിമയും സാംസ്കാരിക കേന്ദ്രവും.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ആരോഗ്യ ഇൻഷുറൻസും