തകർത്തു, തിമിർത്തു, ബജറ്റ് സൂപ്പറേ… സൂപ്പർ

Share

വെറും വിസ്മയമല്ല വിസ്മയങ്ങളുടെ വിസ്മയമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ ബജറ്റിലൂടെ കാഴ്ചവച്ചിരിക്കുന്നത്.

സാമ്പത്തിക ഞെരുക്കത്തിനിടയിൽ വിപ്ലവകരമായ ബജറ്റ് അവതരിപ്പിച്ച സതീശനെ കേരളത്തിൻ്റെ ഗ്യാലറിയിലിരുന്ന് ജനം കൈയടിക്കുകയാണ്. ഇന്നേവരെ ഒരു ധനമന്ത്രിയും കടന്ന് ചെന്നിട്ടില്ലാത്ത മേഖലകളിലാണ് സതീശൻ്റെ വികസന ബജറ്റ് ഉരുണ്ടുകയറുന്നത്. സാധാരണ ബജറ്റ് അവതരണം വലിയൊരു ആയാസമായി “ഷോ” കാണിച്ച് മൂന്നും അതിലധികവും മണിക്കൂറുകളെടുത്തായിരുന്നു അവതരിപ്പിച്ചിരുന്നത്. ബജറ്റ് അവതരണം ഉത്സവമാക്കി നടന്നവർക്ക് മുന്നിൽ വെറും ഒന്നര മണിക്കൂർകൊണ്ട് വികസനത്തിൻ്റെയും ക്ഷേമത്തിൻ്റെയും സമർപ്പണത്തിൻ്റെയും വരികൾ വായിച്ച് നിറുത്തിയപ്പോൾ അത് കേരളീയ മനസിന് നൽകിയ കുളിർമ ചെറുതല്ല. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ വ്യക്തവും യുക്തവുമായി അവതരിപ്പിച്ച ബജറ്റ് വരാനിരിക്കുന്ന നല്ല നാളുകളുടെ കിലുകിലുക്കമായി മാറുകയാണ്.

“മച്ചാനെ വമ്പൻ കാര്യങ്ങളല്ലേ എടുത്തുയർത്തി നിറുത്തിയിരിക്കുന്നത്.”
ദുർബല വിഭാഗത്തിന് കരുതൽ മിഷൻ. ഇടുക്കി, വയനാട്, കാസർകോട് പിന്നോക്ക ജില്ലകൾക്ക് പദ്ധതി, ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ ക്ഷേത്രങ്ങളിൽ തിരുപ്പതി മോഡൽ വികസനം.

പുതിയ താലൂക്കുകളും ജില്ലയും രൂപീകരിക്കും. പങ്കാളിത്ത പെൻഷന് പകരം അഷ്വർഡ് പെൻഷൻ. ജീവനക്കാരുടെ ഡി.എ മുടങ്ങില്ല എന്ന് ഉറപ്പും.
കാമ്പസുകൾ ഗേൾസ് ഫ്രണ്ട്ലിയാക്കും.

കേരളത്തെ പോർട്ട് സിറ്റിയാക്കും. കിഫ്ബി പഠിക്കാൻ വിദഗ്ധ സമിതിയെ വയ്ക്കും. മാരിടൈം പോളിസി രൂപീകരിക്കും. അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. വിഴിഞ്ഞത്തെ കേരളത്തിൻ്റെ മുഖമാക്കും.

ഫുട്ബോൾ ലഹരിയിലാണല്ലോ ലോകം. ആ ലഹരിയിൽ നിന്നു കൊണ്ട് മലബാറിൽ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും. അടിപൊളി. “ആർപ്പോ ഇറോ വിളി ” മുഴക്കാനായി മലബാർകാർ ഒരുങ്ങി കഴിഞ്ഞു.

ഭൂമി ഏറ്റെടുക്കൽ വ്യത്യസ്തമാക്കാൻ ലാൻ്റ് മാനേജ്മെൻ്റ് നയം രൂപീകരിങ്കും.

എൻഡോസൾഫാൻ കുടുംബങ്ങളെ ഏറ്റെടുക്കും. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾ മടക്കി നൽകാൻ നടപടി ഇങ്ങനെ പോകുന്നു ജനപ്രിയമായ ബജറ്റ്

Leave a Reply

Your email address will not be published. Required fields are marked *