“ജോലി തേടുന്ന യുവതീ-യുവാക്കൾക്ക് മാസം 1000 രൂപ: ‘കണക്ട് ടു വർക്ക്’ പദ്ധതി”

Share

തിരുവനന്തപുരം:
പഠനം കഴിഞ്ഞ് ജോലി തേടുന്ന യുവതീ-യുവാക്കൾക്ക് സഹായമായി കേരള സർക്കാർ ‘കണക്ട് ടു വർക്ക്’ എന്ന നൈപുണ്യ വികസന–തൊഴിൽ സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിലൂടെ അർഹരായ ഉദ്യോഗാർത്ഥികൾക്ക് മാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് ധനസഹായം ലഭിക്കും.

18 മുതൽ 30 വയസ് വരെ പ്രായമുള്ളവർക്കും, കുടുംബത്തിന്റെ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയായ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാനുള്ള അവസരം. നൈപുണ്യ വികസന കോഴ്സുകളിൽ പഠിക്കുന്നവർക്കും UPSC, PSC, ബാങ്കിംഗ്, റെയിൽവേ പോലുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഈ സ്കോളർഷിപ്പ് ലഭിക്കും.

സ്കോളർഷിപ്പ് തുക നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ 5 ലക്ഷം പേർക്ക് ഈ സഹായം ലഭ്യമാക്കും.

യോഗ്യരായവർക്ക് www.eemployment.kerala.gov.in എന്ന e-Employment പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.
ഈ പദ്ധതി യുവാക്കളുടെ പഠനത്തിനും തൊഴിൽ തയ്യാറെടുപ്പിനും വലിയ പിന്തുണയായി മാറുമെന്ന് സർക്കാർ അറിയിച്ചു.

1000290290

Leave a Reply

Your email address will not be published. Required fields are marked *