യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു.അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.“കുറ്റം ചെയ്തതുകൊണ്ടല്ല, പാര്‍ട്ടിക്ക് പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ ധാര്‍മിക ഉത്തരവാദിത്വം നിറവേറ്റുകയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ആരോപണങ്ങളുടെ വിശദാംശങ്ങള്‍ നടി റിനി ആന്‍ ജോര്‍ജ് ആരുടെയും പേര് പറയാതെ തന്നെ അശ്ലീല സന്ദേശം അയച്ചതായി വെളിപ്പെടുത്തല്‍ നടത്തി.എന്നാല്‍ പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേരാണ് ചര്‍ച്ചയായത്.ഒരു പ്രവാസി എഴുത്തുകാരിയും രാഹുലിനെ നേരിട്ട് ആരോപിച്ചു, ഇതോടെ പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദം ഉയര്‍ന്നു.