കോഴിക്കോട്: വെങ്ങളത്ത് റെയില്‍വേ ലൈനില്‍ ഗര്‍ത്തം.നാട്ടുകാരുടെ അതീവ ജാഗ്രതയിൽ കണ്ടെത്തി, വലിയ ദുരന്തം ഒഴിവാക്കിയതായി റിപോർട്ടുകൾ. കൃഷ്ണകുളം ഭാഗത്താണ് റെയിൽവേ ട്രാക്കിന് നടുവിൽ ഒരിടത്ത് ബോളറുകൾ താഴ്ന്ന നിലയിൽ ഗർത്തം രൂപപ്പെടുന്നത് ആദ്യം ഈ പ്രദേശവാസികൾ ശ്രദ്ധിച്ചത്. ട്രെയിനുകൾ കടന്നുപോകുമ്പോൾ ഗർത്തത്തിന്റെ വലുപ്പം കൂടുന്നതിനാൽ ഉടൻ നാട്ടുകാർ റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.
റെയിൽവേ അധികൃതർ സ്ഥലത്തെത്തി, പ്രശ്നം അടിയന്തരമായി പരിഹരിച്ചു സുരക്ഷ ഉറപ്പാക്കി.