ഡാമുകളിൽ ഹൈ അലർട്ട്

Share

കൊച്ചി:ഒറ്റക്കാലവർഷത്തെ രണ്ടുമാസത്തിനുള്ളിൽ സംസ്ഥാനത്തെ ഡാമുകൾ ഏകദേശം 75% വരെ നിറഞ്ഞു. വൈദ്യുതോത്‌പാദനം പൂർണതോതിലായിട്ടും ജലനിരപ്പുയരുകയാണ്.പരമാവധി സംഭരണശേഷിയിലേക്കെത്തിയ 11 ഡാമുകളെല്ലാം റെഡ് അലർട്ടിൽ ഉൾപ്പെടുത്തി.ഇതിൽ ഒൻപത് ഡാമുകൾ തുറന്നു. തമിഴ്‌നാടിന്റെ പറമ്പിക്കുളം, അപ്പർ ഷോളയാർ ഡാമുകൾ നിറഞ്ഞതോടെ കേരളത്തിലേക്കാണ് വെള്ളമൊഴുക്കുന്നത്.2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാമുകളിൽ ഇത്രയേറെ വെള്ളം സംഭരിക്കപ്പെടുന്നത്.പറമ്പിക്കുളത്ത് പരമാവധി സംഭരണശേഷിയായ 1825 അടിയിൽ വെള്ളമെത്തിക്കഴിഞ്ഞു. അപ്പർ ഷോളയാറിൽ 3295 അടിയാണ് പരമാവധി ശേഷി. 3292 അടി എത്തി. അപ്പർ ഷോളയാറിൽനിന്ന് .