മണ്ണിടിഞ്ഞു: കുറ്റ്യാടി ചുരത്തിൽ ഗതാഗതം നിരോധിച്ചു

Share

കോഴിക്കോട്: വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. പൊടിമഴയും കാറ്റും ഉള്ള സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ വിഭാഗവും, പൊലീസ് വിഭാഗവും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് പ്രധാനമായും ജാഗ്രതാ നിർദേശം. ശക്തമായ മഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറ്റ്യാടി ചുരത്തിലെ പത്താം വളവില്‍ മണ്ണിടിഞ്ഞു. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുന്നു. അതിനാൽ, യാത്രക്കാർക്ക് മറ്റ് വഴികള്‍ തിരയാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്. കോഴിക്കോട് മരുതോങ്കര  പഞ്ചായത്തിലെ തൃക്കന്തോട് ഉരുൾപ്പൊട്ടി. ഉരുൾപൊട്ടലുണ്ടായത് ജനവാസമേഖലയിലല്ല.