എ പി ജെ അബ്ദുൾകലാം സ്കോളർഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം

Share

2024-25 വർഷം സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക് കോളേജുകളിൽ 3 വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള എ പി ജെ അബ്ദുൽ കലാം സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു. മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കാണ് ഈ അവസരം. അപേക്ഷകന്റെ വരുമാനം 8 ലക്ഷത്തിൽ കവിയരുത്. BPL വിഭാഗക്കാർക്ക് മുൻഗണന ലഭിക്കും. കഴിഞ്ഞ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചിട്ടില്ലാത്ത രണ്ടാം വർഷക്കാരെയും മൂന്നാം വർഷക്കരെയും പരിഗണിക്കും. ഈ സ്കോളർഷിപ്പിനായി അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 3 ആണ്.

അപേക്ഷകൾ സ്വീകരിക്കുന്നതിന് ആവശ്യമായ രേഖകൾ

▫️എസ് എസ് എൽ സി, പ്ലസ് ടു / VHSE മാർക്ക്‌ ലിസ്റ്റ്
▫️അലോട്മെന്റ് മെമോ
▫️ബാങ്ക് പാസ്ബുക്ക്
▫️ആധാർ കാർഡ്
▫️വരുമാന സർട്ടിഫിക്കറ്റ്
▫️റേഷൻ കാർഡ്