ഇന്ത്യയിൽ ക്ലൗഡ് കംപ്യൂട്ടിങ്, എഐ എന്നീ മേഖലകളുടെ വികസനത്തിനായി മൂന്ന് ബില്യൺ ഡോളർ (25,700 കോടി) നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് ചെയർമാനും സി.ഇ.ഒ.യുമായ സത്യ നദെല്ല . അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഒരു കോടിയോളം ആളുകൾക്ക് എഐ പരിശീലനം നൽകുമെന്നും അതുവഴി തൊഴിൽ സാധ്യത വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരുവിൽ നടന്ന സ്റ്റാർട്ടപ് സ്ഥാപകരുടെയും കമ്പനി എക്സിക്യൂട്ടിവുകളുടെയും പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ നടത്താൻ പോകുന്ന 25,700 കോടിയുടെ നിക്ഷേപം രാജ്യത്ത് മൈക്രോസോഫ്റ്റിൻ്റെ ഏറ്റവും വലിയ ബിസിനസ് വിപുലീകരണ പ്രവർത്തനങ്ങളിൽ ഒന്നായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ബിസിനസ് ഏറെ പ്രാധാന്യത്തോടെയാണ് കമ്പനി നോക്കി കാണുന്നത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന എഐ സ്റ്റാർട്ടപ്പുകൾക്കും ഗവേഷണത്തിനും സഹായകരമാകുന്ന രീതിയിലാണ് മാക്രോസോഫ്റ്റ് നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്.