എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ സൗജന്യ പരിശീലനം. 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കാണ് ഈ അവസരം.
ബുക്ക് ബൈഡിങ്, പേപ്പർ ബാഗ് മേക്കിങ്, ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിങ്, ഓർണമെന്റ് മേക്കിങ്, ഗ്ലാസ്സ്/പോട്ട് എംപോസിങ് പെയിന്റിങ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം മേയ് 25നു മുമ്പായി സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭ്യമാക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 8289827857, 0471 2345627.