ന്യൂ ഡല്‍ഹി: ടോള്‍ പിരിവിനായി നടപ്പാക്കിയ ഫാസ്ടാഗ് സംവിധാനം വന്‍വിജയം. ഒരു ദിവസം 1.16 കോടി തവണയാണ് ഫാസ്ടാഗ് ഇടപാടുകള്‍. ശരാശരി 193.15 കോടി രൂപയാണ് കളക്ഷന്‍.
2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയശേഷം, ഫാസ്ടാഗ് പദ്ധതിക്ക് കീഴിലുള്ള ടോള്‍ പ്ലാസകളുടെ എണ്ണം 770 ല്‍ നിന്ന് 339 സംസ്ഥാന ടോള്‍ പ്ലാസകള്‍ ഉള്‍പ്പെടെ 1,228 ആയി ഉയര്‍ന്നു. ഇതോടെ എന്‍എച്ച് ഫീ പ്ലാസകളിലെ കാത്തിരിപ്പ് കുറഞ്ഞു.
ടോള്‍ പിരിവിലെ ഫലപ്രാപ്തിക്ക് പുറമേ, ഇന്ത്യയിലെ 50ല്‍ പരം നഗരങ്ങളിലായി 140ലധികം പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഫീസിന് തടസ്സമില്ലാത്തതും സുരക്ഷിതവുമായ കോണ്ടാകട് രഹിത പേയ്മെന്റും ഫാസ്ടാഗ് സുഗമമാക്കിയിട്ടുണ്ട്.