നാണം കെട്ട് പദവി ഒഴിയുന്നു ബി.ബി.സി മേധാവി

Share

ലണ്ടന്‍: ചട്ടം ലംഘിച്ച് നിയമനം നടത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ബി.ബി.സി മേധാവി റിച്ച് ഷാര്‍പ് രാജിവച്ചു. 2021 ല്‍ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടിഷ് പ്രധാനമ ന്ത്രിയായിരിക്കെ അദ്ദേഹത്തിന് 8 ലക്ഷം പൗണ്ട് വായ്പ ലഭ്യമാക്കാന്‍ ഷാര്‍പ് വഴിവിട്ട് ഇടപെട്ടുവെന്നാണ് മറ്റൊരു പ്രധാന കണ്ടെത്തല്‍. മുന്‍പു രാജ്യാന്തര ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിലായിരുന്ന ഷാര്‍പ് വായ്പ ലഭ്യമാക്കാന്‍ ഇടപെട്ട് ആഴ്ചകള്‍ക്കകമാണ് അദ്ദേഹത്തിനു ബിബിസിയില്‍ നിയമനം ലഭിച്ചത്.
ജൂണില്‍ പകരം മേധാവിയെ നിയമിക്കുംവരെ ഇദ്‌ദേഹം പദവിയില്‍ തുടരും.