ബംഗ്ലാദേശ് കരസേനാ
മേധാവി ഇന്ത്യയില്‍

Share

ന്യൂ ഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശ് കരസേനാ മേധാവി ജനറല്‍ എസ് എം ഷഫിയുദ്ദീന്‍ അഹമ്മദ് ഇന്ത്യയിലെത്തി.
അദ്ദേഹം കരസേനാ മേധാവി, ജനറല്‍ മനോജ് പാണ്ഡെയെ സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സമഗ്ര പങ്കാളിത്തത്തിന്റെ ഭാഗമായി പരസ്പര പ്രവര്‍ത്തനക്ഷമത, പരിശീലനം, തീവ്രവാദ വിരുദ്ധ സഹകരണം, മൊത്തത്തിലുള്ള ഉഭയകക്ഷി സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ജനറല്‍ എസ് എം ഷഫിയുദ്ദീന്‍ അഹമ്മദ് പിന്നീട് സംയുക്ത സേന മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വൈസ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ മാര്‍ഷല്‍ എ പി സിംഗ്, പ്രതിരോധ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന കേന്ദ്രവുമായും ബംഗ്ലാദേശ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പീസ് സപ്പോര്‍ട്ട് ഓപ്പറേഷന്‍സ് ട്രെയിനിംഗുമായും, യുഎന്‍ സമാധാന പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കും പരിശീലന സഹകരണത്തിനും വേണ്ടിയുള്ള നിര്‍വഹണ ക്രമീകരണം ഇരു സൈന്യങ്ങളും തമ്മില്‍ ഒപ്പുവച്ചു.