അടല്‍ പെന്‍ഷന്‍ യോജന:
ലക്ഷ്യം നേടാതെ കേരളം

Share

ന്യൂഡല്‍ഹി: അടല്‍പെന്‍ഷന്‍ യോജനയ്ക്ക് കീഴില്‍ അംഗത്വം എടുത്തവരുടെ എണ്ണം 5.20 കോടി കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 99 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1.19 കോടിയിലധികം പുതിയ വരിക്കാരെ ചേര്‍ത്തു. മാനേജ്‌മെന്റിന് കീഴിലുള്ള മൊത്തം ആസ്തി 27,200 കോടി രൂപയില്‍ കൂടുതലാണ്. പദ്ധതിയുടെ തുടക്കം മുതല്‍ 8.69% നിക്ഷേപ വരുമാനവും ഇത് സൃഷ്ടിച്ചു.
പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) വിഭാഗത്തില്‍ 9 ബാങ്കുകള്‍ വാര്‍ഷിക ലക്ഷ്യം കൈവരിച്ചു. പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ (ആര്‍ആര്‍ബി) വിഭാഗത്തില്‍ 32 ബാങ്കുകള്‍ വാര്‍ഷിക ലക്ഷ്യം കൈവരിച്ചു. ബീഹാര്‍, ജാര്‍ഖണ്ഡ്, അസം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ത്രിപുര, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ 12 സംസ്ഥാനങ്ങളും അതത് സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ സഹായത്തോടും പിന്തുണയോടും കൂടി വാര്‍ഷിക ലക്ഷ്യങ്ങള്‍ നേടിയെടുത്തു.
ഒരു വരിക്കാരന്, അയാളുടെ വിഹിതം അനുസരിച്ച്, ആജീവനാന്ത മിനിമം ഗ്യാരണ്ടിയുള്ള പെന്‍ഷന്‍, അതായത് പ്രതിമാസം 1,000 മുതല്‍ 5,000 രൂപ വരെ 60 വയസ്സ് മുതല്‍ ലഭിക്കും. ചേരുന്ന പ്രായത്തെ അടിസ്ഥാനമാക്കി അത് വ്യത്യാസപ്പെടുകയും ചെയ്യും. വരിക്കാരന്റെ മരണശേഷം അതേ പെന്‍ഷന്‍ ജീവിതപങ്കാളിക്ക് നല്‍കും. വരിക്കാരന്റെയും പങ്കാളിയുടെയും മരണശേഷം, വരിക്കാരന്റെ 60 വയസ് വരെ സ്വരൂപിച്ച പെന്‍ഷന്‍ സമ്പത്ത് നോമിനിക്ക് തിരികെ നല്‍കും.