അണികളെക്കൊണ്ട് കൊള്ളരുതായ്മ കാണിച്ചിട്ട് മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരെ വി.കെ.ശ്രീകണ്ഠന്റെ ഭീഷണി. ഇനിയും സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ കേസുകൊടുക്കുമെന്നാണ് ശ്രീകണ്ഠന് പറയുന്നത്. ചെയ്തത് കൊള്ളരുതായ്മയാണെന്ന് തിരിച്ചറിയുകയും മാപ്പു പറയുകയും ചെയ്യുന്നതിനു പകരം ഭീഷണിയുമായി ഇറങ്ങിയിരിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ഭൂഷണമല്ല. ശ്രീകണ്ഠന് ചിരിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ പോസ്റ്ററുകളുമായാണ് കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. അത് ട്രെയിനില്‍ ഒട്ടിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്. വികാരാവേശത്തില്‍ ചെയ്തു പോയതാണെന്നാണ് ഒട്ടിച്ചവര്‍ പറയുന്നത്. നിരവധി പോസ്റ്ററുമായി എത്തുകയും ട്രെയിനില്‍ നിരത്തി ഒട്ടിക്കുകയും ചെയ്തിട്ട് അതിന് ന്യായീകരിക്കാന്‍ നില്ക്കുകയല്ല വേണ്ടത്. തെറ്റു തിരിച്ചറിഞ്ഞ് നിയമനടപടിക്ക് വഴങ്ങുകയാണ്.
ഏതായാലും എം. പിയുടെ ഇതുവരെയുള്ള നല്ല പ്രവര്‍ത്തനങ്ങളെപ്പോലും താറടിക്കുന്ന പരിപാടിയായിപ്പോയി ഇത്. മറ്റുള്ളവരുടെ നേട്ടങ്ങളെപ്പോലും അടിച്ചെടുക്കാനുള്ള ഉളുപ്പില്ലായ്മയും ഇതു വഴി വീണ്ടും പ്രകടമായി. ഏതായാലും പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട് .