പിതാവില്‍നിന്ന് വിവാഹച്ചെലവ് ലഭിക്കാന്‍ പെണ്‍മക്കള്‍ക്ക് അവകാശം

Share

കൊച്ചി: ഏതു മതത്തില്‍പ്പെട്ടതാണെങ്കിലും പിതാവില്‍നിന്ന് വിവാഹച്ചെലവ് ലഭിക്കാന്‍ പെണ്‍മക്കള്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി.
ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി അജിത്കുമാറും ഉള്‍പ്പെട്ട ബെഞ്ചിന്‌റെ ഉത്തരവ്. മാതാപിതാക്കള്‍ അകന്നുകഴിയുകയാണെന്നും തങ്ങള്‍ അമ്മയോടൊപ്പമാണെന്നും മക്കള്‍ അറിയിച്ചു. വിവാഹച്ചെലവിന് പിതാവില്‍നിന്ന് 45 ലക്ഷം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചെങ്കിലും ഏഴര ലക്ഷമാണ് അനുവദിച്ചതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഹിന്ദു വ്യക്തി നിയമപ്രകാരം ഹിന്ദുയുവതികള്‍ പിതാവില്‍നിന്ന് വിവാഹസഹായം ലഭിക്കാന്‍ അര്‍ഹരാണ്.