ക്രിസ്ത്യാനികള്‍ക്ക് ഫേര്‍ട്ടിലിറ്റി കുറഞ്ഞു, കോണ്‍ഗ്രസിലുള്ള വിശ്വാസവും

Share

കൊച്ചി: ക്രിസ്ത്യന്‍ സമുദായത്തില്‍ കോണ്‍ഗ്രസിലുള്ള വിശ്വാസം കുറയുന്നുവെന്ന് ആഗോളനയരൂപീകരണ വിദഗ്ധനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജെ. എസ്. അടൂര്‍. രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് മെത്രാന്‍മാര്‍ പറയുന്നത് ജനങ്ങളുടെ പള്‍സ് കൂടി അറിഞ്ഞാണെന്നും അദ്‌ദേഹം വിലയിരുത്തുന്നു.
കേരളത്തിലെ ക്രിസ്ത്യാനികളില്‍ എല്ലാ വിഭാഗങ്ങളും പല തരം അരക്ഷിതാവസ്ഥകള്‍ നേരിടുന്നുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഫേര്‍ട്ടിലിറ്റി കുറഞ്ഞ വിഭാഗമാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍. കൂടുതല്‍ വിദ്യാഭ്യാസം ലഭിച്ച് സര്‍വീസ് ക്‌ളാസിലേക്ക് മാറിയ സ്ത്രീകള്‍ക്ക് കുട്ടികളെ പ്രസവിക്കുവാനോ നോക്കാനോ സമയം ഇല്ല.
രണ്ടാമത്തെ പ്രശ്‌നം കുട്ടികളെ എല്ലാം കരിയറിസ്റ്റ് ആക്കി. പഠിച്ചു എവിടെയെങ്കിലും പോയി വലിയ ശമ്പളം വാങ്ങി ജീവിക്കുക എന്നത് പൊതു ധാരണയായി. ഹൈ റിസ്‌ക് പൊളിറ്റിക്കല്‍ കരിയറില്‍ മധ്യ ഉപരി മധ്യ വര്‍ഗ്ഗത്തില്‍ നിന്ന് കുട്ടികള്‍ പോകാതയായി.
എന്റെ മകന്‍ വളരെ നല്ല രാഷ്ട്രീയ ബോധവും അറിവും ഉണ്ട്. പക്ഷെ അയാള്‍ക്ക് കേരളം വളരെ ചെറിയ സ്ഥലമാണ്. അയാളുടെ കാന്‍വാസ് ലോകമാണ്. എന്റെ അച്ഛന്‍ അല്ല അയാളുടെ അച്ഛന്‍.
ഇതു കൊണ്ടൊക്കെ സംഭവിക്കുന്നത് എന്താണ്? പള്ളികളില്‍ പോലും ചെറുപ്പക്കാര്‍ കുറഞ്ഞു. ഇപ്പോഴത്തെ ട്രെന്‍ഡ് എത്രയും വേഗം എങ്ങോട്ടെങ്കിലും നാട് വിടുക എന്നതാണ്.
അതേ സമയം കേരളത്തില്‍ ഒരു കാലത്തു വലിയ സമ്പത്തില്‍ ജീവിച്ച പ്ലാന്റര്‍മാരും ചെറുകിട റബര്‍ കര്‍ഷകരും സാമ്പത്തിക പ്രാരാബ്ദത്തിലാണ്.
ബി.ജെ.പി യുടെ രണ്ടാം വരവില്‍ മിക്കവാറും എല്ലാം സഭകളുടെയും എഫ്.സി.ആര്‍.എ സസ്‌പെന്‍ഡ് ചെയ്തു. ബാങ്ക് അക്കൌണ്ട് ഫ്രീസ് ചെയ്തു. ബി ജെ പിയിലും ആര്‍.എസ്.എസിലും കാണേണ്ടവരെ കണ്ട് എഫ്.സി.ആര്‍.എ തിരികെ കിട്ടിയതാണ് മെത്രാന്‍മാര്‍ക്ക് കിട്ടിയ മെസ്സേജ്.
ഞങ്ങളുടെ വഴിക്കുവന്നാല്‍ നിങ്ങളെ നോക്കിക്കോളാം- ജെ. എസ്.അടൂരിന്‌റെ വിലയിരുത്തല്‍ ഇങ്ങനെ നീളുന്നു.