കുട്ടി കൂടെയുണ്ടോ, 1000 രൂപ കരുതിക്കോ

Share

കൊച്ചി: സംസ്ഥാനത്ത് വ്യാപകമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സ് കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ നാലുവയസിനു മുകളില്‍ പ്രായമുള്ള കുട്ടികളുമൊത്തുള്ള ഇരുചക്രവാഹന യാത്ര പൊല്ലാപ്പാകും. നിയമപ്രകാരം രണ്ടു പേര്‍ക്കേ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യാനാവൂ. ഒപ്പം നാലുവയസിനു മുകളിലുള്ള കുട്ടി കൂടിയുണ്ടെങ്കില്‍ 1000 രൂപ പിഴയടക്കേണ്ടിവരും. നാലുവയസിനുമുകളിലുള്ള കുട്ടിയെ മാത്രമായി കൊണ്ടുപോകുകയാണെങ്കില്‍ ഹെല്‍മറ്റും നിര്‍ബന്ധമാണ്. ഇതിന് 500 ടൂപയാണ് പിഴ.