ലൈംഗികാതിക്രമം അരുതെന്ന് കുട്ടികളെ പഠിപ്പിക്കും

Share

കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള ബോധവല്‍ക്കരണം വരുന്ന അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ ഇതിനായി അധ്യാപകര്‍ക്ക് ഉടന്‍ പരിശീലനം ആരംഭിക്കും. എല്‍.പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു ജൂലൈയിലും പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലുമാണ് ബോധവല്‍ക്കരണം. എല്‍പി കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നടത്തും. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കൗമാരക്കാര്‍ ഉള്‍പ്പെട്ട പോക്‌സോ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് 2022
ഓഗസ്റ്റില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചെയര്‍മാനും അഡീഷനല്‍ ഡയറക്ടര്‍ കണ്‍വീനറുമായി സര്‍ക്കാര്‍ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.