പാലക്കാട്: യുവമോര്‍ച്ച നേതാവ് അരുൺ കുമാറിൻറെ കൊലപാതക കേസിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പോലീസില്‍ കീഴടങ്ങി.
പഴമ്പാലക്കോട് സ്വദേശി മിഥുനാണ് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.മിഥുനിന്റെ സഹോദരൻ അടക്കം 6 പേർ നേരത്തെ കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 7 ആയി.
മാർച്ച് 2 -ന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അരുണ്‍ കുമാറിനെ(28) കുത്തിയ കേസിലാണ് ഡിവൈഎഫ് ഐ യൂണിറ്റ് സെക്രട്ടറി മിഥുന് പിടിയിലായത്. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു അരുൺ. നെഞ്ചിലാണ് കുത്തേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെ മാർച്ച് 11ന് അരുൺ മരിച്ചു. പേനാകത്തി പൊലെയുളള ആയുധം ഉപയോഗിച്ച് ഹൃദയത്തിൽ കുത്തിയതാണ് മരണകാരണമായത്.അരുണിന്റെ തലച്ചോറിലേക്ക് രക്തയോട്ടവും നിലച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു