കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് | CASHEW FARMERS

Share

കൊല്ലം: കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജിന് ശക്തമായ ഇടപെടീൽ നടത്തുമെന്ന് കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ. കൊല്ലം പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടിയിൽ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


കശുവണ്ടി ആവശ്യത്തിന് ലഭിക്കാത്തതും, പരിപ്പ് യഥാസമയം വിറ്റഴിക്കാൻ കഴിയാത്തതും പ്രതിസന്ധികളിൽ പ്രധാനമാണ്. കശുവണ്ടി ഉല്പാദക രാജ്യങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ യന്ത്രവത്കരണത്തിലൂടെ പരിപ്പ് കമ്പോളത്തിൽ എത്തിക്കാൻ തുടങ്ങിയത് കശുവണ്ടി ലഭ്യത കുറയ്ക്കാൻ ഇടയാക്കി.


പരിപ്പ് കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ഇന്ത്യ ഇപ്പോൾ
വിയറ്റ്നാമിനെക്കാൾ പിറകിലായി. കശുവണ്ടിയുടെ ഇറക്കുമതി തീരുവ കൂട്ടിയതും,പരിപ്പ് ഇറക്കുമതി ഉദാരമാക്കിയതും മറ്റൊരു തിരിച്ചടിയായി.ആഭ്യന്തര കശുവണ്ടി ഉല്പാദനത്തിന് കഴിഞ്ഞ 5 വർഷം വലിയ മുന്നേറ്റം സൃഷ്ടിക്കാനായി. 10 ലക്ഷം കശുമാവ് തൈകൾ പുതുതായി നട്ട് സംരക്ഷിച്ചു.

2022 വർഷം സംസ്ഥാന ഗവൺമെന്റിന്റെ സഹായത്തോടെ 10 ലക്ഷം കശുമാവ് തൈകൾ കൂടി നട്ട് സംരക്ഷിക്കും.കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ വ്യവസായ സംരക്ഷണത്തിന് പ്രത്യേക
പാക്കേജ് പ്രഖ്യാപിക്കണം. തൊഴിലാളികളിൽ 95%വും സ്ത്രീകളും ദുർബല ജനവിഭാഗങ്ങളിൽ പെട്ടവരുമാണ് എന്ന പരിഗണന കശുവണ്ടി മേഖലക്ക് നൽകണം.

സ്ത്രീജന തൊഴിലിനും സംരക്ഷണത്തിനുമായി ബഡ്ജറ്റിൽ പ്രത്യേക തുക വകയിരുത്തുകയും
അത് കശുവണ്ടി വ്യവസായത്തിന് നൽകുകയും വേണം.ഒരു വർഷം 1000 എന്ന നിലയിൽ 5 വർഷം കൊണ്ട് 5000 തൊഴിലാളികളെ പുതുതായി കോർപ്പറേഷനിൽ ജോലിക്ക് എടുക്കും.

പിരിഞ്ഞ് പോയ മുഴുവൻ തൊഴിലാളികൾക്കും 2022ഓടെ ഗ്രാറ്റുവിറ്റി നൽകും. കശുവണ്ടി പരിപ്പ് വിൽപ്പനയ്ക്ക്പ്രധാന്യം നൽകി കോർപ്പറേഷൻ പുറത്തിറക്കുന്ന പരിപ്പിന്റെ 50% ആഭ്യന്തര വിപണി
യിൽ വിൽപ്പന നടത്തും.

വിദേശ കയറ്റുമതിക്ക് പ്രധാന്യം നൽകും.സംസ്ഥാന ഗവൺമെന്റിന്റെ കൺസ്യൂമർഫെഡ്, സിവിൽ സപ്ലെയിസ്, കെ.ടി.ഡി.സി, പോലീസ് കാന്റീൻ എന്നിവയുമായി ധാരണയുണ്ടാക്കി പരിപ്പ് വിൽപ്പന ശക്തിപ്പെടുത്തും.ഇന്ത്യയിലെ എല്ലാ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും വിൽപ്പന കേന്ദ്രങ്ങൾആരംഭിക്കും.

ഏജൻസിക്ക് നല്ല കമ്മീഷൻ നൽകും. പുതുതായി തൊഴിൽ അന്വേഷിക്കു
ന്നവർക്ക് സേൽസ് റെപ്രസെന്റിറ്റീവ് മോഡലിൽ ഓർഡർ പിടിക്കാനായി നിയമിക്കും.നാടൻ തോട്ടണ്ടി നല്ല വില കൊടുത്ത് സഹകരണ സംഘങ്ങൾ വഴി സംഭരിക്കും.

കശുവണ്ടിയിൽ നിന്നും ഇപ്പോൾ ഇറക്കുന്ന മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്ക് പുറമേ വൈൻ, ഫെനി എന്നിവ പുറത്തിറക്കാൻ സർക്കാരിന് പദ്ധതി സമർപ്പിക്കും.തൊഴിലാളികളുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കും.

എല്ലാ തൊഴിലാളികൾക്കും തുടർ വിദ്യാഭ്യാസം നൽകുന്ന പദ്ധതി തുടർന്നും നടത്തും. തുല്യത പരീക്ഷ പാസ്സാകാൻ തൊഴിലാളികളെ സഹായിക്കും.ഫാക്ടറി നവീകരണം തുടരും. കശുവണ്ടി വ്യവസായത്തെപ്പറ്റി പുതു തലമുറക്ക് അറിവ് പകർന്ന് കൊടുക്കാൻ കാത്യു മ്യൂസിയം സംസ്ഥാന സർക്കാർ സഹായത്തോടെ കൊല്ലത്ത് സ്ഥാപിക്കും.