ഗോത്രവർഗ മേഖലയിലെ ഭക്ഷ്യഭദ്രത: സെമിനാർ സ്പീക്കർ ഉദ്ഘാടനം ചെയ്യും

Share

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഗോത്രവർഗ മേഖലയിലെ ഭക്ഷ്യ ഭദ്രതയും തനത് ഭക്ഷ്യ സംസ്‌കാരം വീണ്ടെടുക്കലും ആസ്പദമാക്കി 16ന് രാവിലെ 10.30 മുതൽ പട്ടം ലീഗൽ മെട്രോളജി ഭവൻ കോൺഫറൻസ് ഹാളിൽ ഏകദിന സെമിനാർ നടത്തും. നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. ആനിൽ അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഗോത്രവർഗ ജനതയുടെ തനത് ഭക്ഷ്യ വിവസ്ഥയിലെ മാറ്റങ്ങളും പോഷകാഹാര സുരക്ഷയും, ഗോത്രവർഗ ജനതയുടെ പോഷകാഹാര സുരക്ഷ എന്നീ വിഷയങ്ങളെക്കുറിച്ച് ഡോ. സുമ. റ്റി.ആർ, ഡോ. സി.എസ്. ചന്ദ്രിക എന്നിവർ വിഷയം അവതരിപ്പിക്കും. ഗോത്ര വർഗ ജനതയുടെ തനത് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അട്ടപ്പാടിയിൽ നടപ്പാക്കിയ ‘നമത് വെള്ളാമെ’ പദ്ധതിയെക്കുറിച്ച് സി. ജയകുമാർ അനുഭവം പങ്കുവയ്ക്കും. സെമിനാറിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് കമ്മീഷൻ സംസ്ഥാന സർക്കാരിന് ശുപാർശകൾ സമർപ്പിക്കും.