ബേപ്പൂർ ഇൻറർനാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികൾ സംബന്ധിച്ച ഒരുക്കങ്ങൾ ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സ്റ്റേജ് ക്രമീകരണം, വാട്ടർ സ്പോർട്സ്,ഭക്ഷ്യമേള, മറ്റു പരിപാടികൾ എന്നിവയുടെ നടത്തിപ്പ് തുടങ്ങിയവ ചർച്ച ചെയ്തു.
സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സബ് കലക്ടർ വി. ചെൽസാ സിനി, ഡിസിപി സെക്രട്ടറി, ഹാർബർ എക്സി.എഞ്ചിനീയർ ടി. ജയദീപ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ബേപ്പൂർ തുറമുഖം സന്ദർശിച്ചു .
ഡിസംബർ 26 മുതൽ 29 വരെയാണ് വാട്ടർ ഫെസ്റ്റ് നടത്തുന്നത്. ഫെസ്റ്റിന്റെ ഭാഗമായി ജല കായിക ഇനങ്ങള്‍ കൂടാതെ മലബാര്‍ രുചി വൈവിധ്യങ്ങളോടു കൂടിയ ഭക്ഷ്യമേള, കരകൗശല പ്രദര്‍ശനങ്ങള്‍, കലാ പ്രകടനങ്ങള്‍, ഫ്‌ളീ മാര്‍ക്കറ്റ് തുടങ്ങി വക്കും ബേപ്പൂര്‍ മറീന വേദിയാകും.