അപ്പൂപ്പൻതാടി’ സംസ്ഥാനചിത്രരചന: വിജയികളെ പ്രഖ്യാപിച്ചു

Share

തിരുവനന്തപുരം: ശിശുദിനപരിപാടികള്‍ക്കു നിറച്ചാര്‍ത്തണിയിച്ച് കോവളത്തെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നവംബര്‍ 14ന് കുട്ടികള്‍ക്കായി ‘അപ്പൂപ്പൻതാടി’ എന്ന പേരിൽ നടത്തിയ സംസ്ഥാനതല ചിത്രരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള മൂന്ന് വിഭാഗങ്ങളിലായി
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 10,000, 5000, 2500 രൂപ വീതം സമ്മാനിച്ചു.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംവൃത. ടി (എംഎസ്എസ് പബ്ലിക് സ്‌ക്കൂള്‍, കോഴിക്കോട്) ഒന്നാം സ്ഥാനവും അക്ഷര. ജി (സെന്റ് മേരീസ് പട്ടം) രണ്ടാം സ്ഥാനവും അക്ഷയ്. വി.എ (നസ്‌റത്ത് ഹോം സ്‌ക്കൂള്‍, ബാലരാമപുരം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ അലീന. എ.പി (കാര്‍മല്‍ ഗേള്‍സ് ഹൈസ്‌ക്കൂള്‍, വഴുതക്കാട്) ഒന്നാം സ്ഥാനവും ഓജസ്. എസ്.ബി (സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, പട്ടം) രണ്ടാം സ്ഥാനവും
ധ്യാന്‍. ബി.ആര്‍ (ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍) മൂന്നാം സ്ഥാനവും നേടി.

യുപി വിഭാഗത്തില്‍ ഗോപിക കണ്ണന്‍ (എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌ക്കൂള്‍, കൊല്ലം) ഒന്നാം സ്ഥാനവും അശ്വിന്‍. ബി (വിശ്വഭാരതി പബ്ലിക് സ്‌ക്കൂള്‍, നെയ്യാറ്റിന്‍കര) രണ്ടാം സ്ഥാനവും വര്‍ഷ. എസ് (അമൃത വിദ്യാലയം, കൈമനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒമ്പതു കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.
യുപി വിഭാഗത്തില്‍ കാര്‍ത്തിക്ക്. എസ്, ശ്രേയ ജെ ലാല്‍, സേന്ഹിത്. എസ്, ആര്യ. ബി.എല്‍, ഗോപിക. എ.ജി, നീഹാര. എ.ആര്‍, ജ്യോതിക. എസ് എന്നിവരും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മുഹമ്മദ് നജാദും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അഞ്ജ. എം.എയുമാണ് പ്രോത്സാഹനസമ്മാനത്തിന് അര്‍ഹരായത്. മത്സരത്തിൽ 150-ഓളം വിദ്യാര്‍ത്ഥികൾ മാറ്റുരച്ചിരുന്നു.

മില്‍മ എംഡി ഡി.എസ്. കോണ്‍ഡ, ആബാദ് ഫുഡ്‌സ് പ്രതിനിധി ആദര്‍ശ്, ഭഗവതി ഹാന്റ്‌ലൂം പ്രതിനിധി സന്തോഷ്, അശ്വതി ഹാന്റ്‌ലൂം പ്രതിനിധി അരവിന്ദ്, ലാമിനേറ്റഡ് വുഡ്‌സ് പ്രതിനിധി വിജയന്‍ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
മില്‍മ, ആബാദ് ഫുഡ്‌സ്, ഭഗവതി ഹാന്റ്‌ലൂം, അശ്വതി ഹാന്റ്‌ലൂം, ലാമിനേറ്റഡ് വുഡ്‌സ്, ഗീത ട്രെഡേഴ്‌സ്, ഡയമണ്ട് ഹോട്ടല്‍ കോവളം, ദിയ ഏജന്‍സീസ്, അനഘ ലാന്‍ഡ് സ്‌കേപ്പിങ്ങ്, നെട്ടൂര്‍ ബോക്‌സ്, അശ്വതി ക്രാഫ്റ്റ് ആറന്മുള, സ്റ്റെയിന്‍സ് ട്രേഡിങ്ങ് കമ്പനി തിരുവനന്തപുരം എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്.
കോവളം ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടന്ന ചടങ്ങില്‍ സിഒഒ ടി.യു. ശ്രീപ്രസാദ് അധ്യക്ഷത വഹിച്ചു. ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് കോ-ഓര്‍ഡിനേറ്റര്‍ സുര്‍ജിത്ത്. എം.ടി, എച്ച്ആര്‍ എക്‌സിക്യൂട്ടീവ് വൃന്ദ. ആര്‍, ഫുഡ് ആന്‍ഡ് ബീവറേജസ് മാനേജര്‍ പ്രവിന്‍ പ്രഭാകര്‍ എന്നിവരും സംസാരിച്ചു.