സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ബാധ; കോഴിക്കോട് 12 വയസ്സുകാരൻ മരിച്ചു

Share

കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരിച്ചു. കടുത്ത പനിയെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ബുധനാഴ്ച. കുട്ടിയുടെ ആദ്യ സ്രവ പരിശോധനാ ഫലത്തിൽ നിപ സ്ഥിരീകരിച്ചു.

രണ്ടു സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയൽവാസികളും നിരീക്ഷണത്തിൽ. ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘം കോഴിക്കോട്ടേക്ക് തിരിച്ചു.

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ മുന്നൂർ ,
വായോളി അബൂബക്കർ, ഉമ്മിണിയിൽ വാഹിദ എന്നിവരുടെ മകൻ മുഹമ്മദ് ഹാഷിം 13 വയസ് ആണ് നിപ്പ ബാധിച്ചു മരിച്ചത്.

കോഴിക്കോട് നിപ്പ വൈറസ് ബാധിച്ച് 12 വയസ്സുകാരനായ മുഹമ്മദ് ഹാഷിം മരിച്ചതിന് പിന്നാലെ ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശം 3 കിലോമീറ്റർ ചുറ്റളവിൽ അടച്ചു കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തി.


കോഴിക്കോട് ചാത്തമംഗലം പാഴൂർ മുന്നൂർ വായോളി അബൂബക്കർ ഉമ്മിണിയിൽ വാഹിദ എന്നിവരുടെ മകൻ മുഹമ്മദ് ഹാഷിം ആണ് നിപ്പ രോഗം സ്ഥിരീകരിച്ച് മരിച്ച 12 വയസുകാരൻ. കുട്ടിയുടെ മരണത്തിന് പിന്നാലെ അതീവ ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്. കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് പൊലീസ് നിയന്ത്രണം എര്‍പ്പെടുത്തിയിരിക്കുന്നത്.


കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ ചികിത്സയ്ക്കായി പ്രത്യേക വാര്‍ഡ് രൂപീകരിച്ചു. കുട്ടിയുടെ ബന്ധുക്കളും അയല്‍ക്കാരും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല.

കുട്ടിയെ നേരത്തെ ചികിത്സിച്ച മുക്കത്തെ സ്വകാര്യ ആശുപത്രിയിലെയും പിന്നീട് പ്രവേശിപ്പിച്ച മെഡിക്കൽ കോളജിലെയും ആരോഗ്യ പ്രവർത്തകരുടെ പട്ടിക തയ്യാറാക്കി നിരീക്ഷണത്തിലാക്കി. കുട്ടിയുമായും ബന്ധുക്കളുമായും സമ്പർക്കം പുലർത്തിയവരെയും കണ്ടെത്തി നിരീക്ഷിക്കും. വിദഗ്ധ പരിശോധനയ്ക്കായി കേന്ദ്ര സംഘവും കോഴിക്കോട്ട് എത്തും.