കേരളത്തിലെ അർഹരായ മുഴുവൻ പേർക്കും ഈ ഈ ഗവൺമെന്റിന്റെ കാലത്ത് തന്നെ പട്ടയം നൽകുമെന്നും ,എല്ലാവർക്കും ഭൂമി എന്ന സ്വപനം ഈ ഗവണ്മെന്റ് യാഥാർഥ്യമാക്കുമെന്നും റിവേന്യു മന്ത്രി കെ. രാജൻ തൃശ്ശൂരിൽ പറഞ്ഞു.
അനർഹമായി ഭൂമി കയ്യെറിയവരിൽ നിന്നും ശക്തമായ നീക്കങ്ങളിലൂടെ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ ഈ ഗവണ്മെന്റ് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടയവിതരണം നടപ്പാക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ നേരിട്ടാൽ
അതിന്റെ ഭാഗമായി നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്താനും
സർക്കാർ മുൻകൈ എടുക്കും.
കേരളത്തിൽ മിച്ചഭൂമി കൈവശം വയ്ക്കുന്ന അനർഹർ ഉൾപ്പെടെ യുള്ളവരുടെ കേസുകൾ കണ്ടെത്തി,അർഹരായവരിലേക്ക് ഭൂമി തിരിച്ചു പിടിക്കാനുള്ള നീക്കങ്ങൾ റവന്യൂ വകുപ്പിനെ പൂർണ്ണമായ സഹായത്തോടെ നടപ്പാക്കുമെന്നും പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലകളക്ടർ ഹരിത വി കുമാർ പങ്കെടുത്തു.